Andhra pradesh

ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍; 20 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു

ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്. വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ്............

ഫെതായ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക്; ശക്തമായ മഴയും മണ്ണിടിച്ചിലും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക് പ്രവേശിച്ചു. ശക്തമായി ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീവ്രമായ മഴയാണനുഭവപ്പെടുന്നത്. വിശാഖപട്ടണത്തും..........

അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാജിവച്ചു

ആന്ധ്രപ്രദേശിന് പ്രത്യകപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാജിവച്ചു. പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇവര്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് രാജിക്കത്ത് കൈമാറിയത്.

ആന്ധ്രാ മന്ത്രിസഭയില്‍ നിന്നും ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു

ആന്ധ്രാപ്രദേശ് മന്ത്രിസഭയില്‍ നിന്ന് രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തെലുങ്ക് ദേശം പാര്‍ട്ടിയുടെ (ടി.ഡി.പി) രണ്ടു കേന്ദ്ര മന്ത്രിമാര്‍ രാജിവെയാക്കാനിരിക്കെയാണ് ബി.ജെ.പി മന്ത്രിമാര്‍ രാജി ഉണ്ടായിരിക്കുന്നത്.

ആന്ധ്രപ്രദേശ്: ടി..ഡി.പിയും ബി.ജെ.പിയും തമ്മില്‍ അകല്‍ച്ച

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റ തെലുങ്കുദേശം പാര്‍ട്ടി(ടി..ഡി.പി)യും ബി.ജെ.പിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ആന്ധ്രക്ക് ആശ്വസിക്കാവുന്ന ഒന്നും കേന്ദ്ര ബജറ്റില്‍ ഇല്ലെന്നും സംസ്ഥാനത്തെ അവഗണിച്ചതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും ചന്ദ്രബാബു നായിഡു പറഞ്ഞു.

ഇനിമുതല്‍ ആന്ധ്രാപ്രദേശില്‍ ഹെല്‍മെറ്റില്ലേല്‍ പെട്രോള്‍ ഇല്ല

ഇരുചക്ര വാഹനക്കാര്‍ക്ക് ഇനിമുതല്‍ ആന്ധ്രാപ്രദേശില്‍ ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ ലഭിക്കില്ല. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഈ നിയമം നിലവില്‍ വന്നത്

ആന്ധ്രയില്‍ നാലുകാലുള്ള കുഞ്ഞു പിറന്നു

ആന്ധ്രാപ്രദേശിലെ കാകിനാഡ സര്‍ക്കാരാശുപത്രിയില്‍ നാലുകാലുള്ള കുഞ്ഞു പിറന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഒഡിഷയില്‍ 23 മാവോവാദികള്‍ കൊല്ലപ്പെട്ടു

ഒഡിഷയിലെ മല്‍കാന്‍ഗിരി ജില്ലയില്‍ ഒഡിഷ, ആന്ധ്രാപ്രദേശ് പൊലീസിന്റെ സംയുക്ത സംഘം നടത്തിയ ആക്രമണത്തില്‍ നിരോധിത സംഘടനയായ സി.പി.ഐ (മാവോവാദി)യുടെ 23 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശുമായുള്ള അതിര്‍ത്തിയ്ക്ക് അടുത്താണ് സംഭവം.

ആന്ധ്രാപ്രദേശിന് കേന്ദ്രം പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

ആന്ധ്രാപ്രദേശിന് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷ കാലയളവില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. 2014 ജൂണില്‍ സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിക്കുമ്പോള്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന പ്രത്യേക പദവിയ്ക്ക് പകരമാണിത്.  

ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം വിജയവാഡയില്‍

ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം വിജയവാഡ മേഖലയില്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു.

Pages