Andhra pradesh

ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രി

വിഭജനത്തിന് ശേഷമുള്ള പുതിയ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി ടി.ഡി.പി നേതാവ് എന്‍. ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ആന്ധ്ര മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ഇന്ന് ചുമതലയേല്‍ക്കും

വിഭജനത്തിന് ശേഷമുള്ള പുതിയ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി റ്റി.ഡി.പി നേതാവ് എന്‍. ചന്ദ്രബാബു നായിഡു ഞായറാഴ്ച വൈകുന്നേരം 7.30-ന് ചുമതലയേല്‍ക്കും. വിഭജനത്തിനു ശേഷമുള്ള ആന്ധ്രയില്‍ പതിമൂന്ന് ജില്ലകളാണുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പ്: ആന്ധ്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഒഡിഷയില്‍ വീണ്ടും നവീന്‍

തെലുങ്കാന രൂപീകരിക്കുന്നതിന് മുന്‍പ് നടന്ന അവസാന തെരഞ്ഞടുപ്പിന്റെ സൂചനകള്‍ അനുസരിച്ച് പുതിയ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന്‍ പുറത്താകും.

ആന്ധ്രാപ്രദേശ്: ടി.ഡി.പിയും ബി.ജെ.പിയും തമ്മില്‍ സീറ്റുതര്‍ക്കം

ആന്ധ്രാപ്രദേശില്‍ ടി.ഡി.പി-ബി.ജെ.പി സഖ്യത്തില്‍ സീറ്റുതര്‍ക്കം രൂക്ഷം. മേയ് ഏഴിന് നടക്കുന്ന വോട്ടെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി നാളെയാണ്.

ആന്ധ്രയില്‍ ബി.ജെ.പി-ടി.ഡി.പി സഖ്യത്തിന് ധാരണയായി

തെലുങ്കാന മേഖലയില്‍ ബി.ജെ.പിക്ക് 47 നിയമസഭാസീറ്റും ഏഴ് ലോക്‌സഭാസീറ്റും സീമാന്ധ്രയില്‍ 15 നിയമസഭാസീറ്റും അഞ്ച് ലോക്‌സഭാ സീറ്റും ലഭിക്കും.

കേന്ദ്രമന്ത്രിസഭാ യോഗം: ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം; ക്ഷാമബത്തയില്‍ പത്ത് ശതമാനം വര്‍ധന

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയില്‍ പത്ത് ശതമാനം വര്‍ധനയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ക്ഷാമബത്ത ഇതോടെ 90 ശതമാനത്തില്‍ നിന്ന്‍ 100 ശതമാനമാകും.

ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചു

സംസ്ഥാനം വിഭജിച്ച് പുതിയ തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചു. സീമാന്ധ്രയില്‍ ഇന്ന്‍ ബന്ദ്‌ ആചരിക്കുകയാണ്.

തെലുങ്കാന ബില്‍ ലോകസഭ പാസാക്കി

ഇന്ത്യയുടെ 29-ാമത് സംസ്ഥാനമായി തെലുങ്കാന രൂപീകരിക്കുന്നതിനുള്ള ആദ്യപടിയായി ലോകസഭ ആന്ധ്രപ്രദേശ് പുന:സംഘടനാ ബില്‍ പാസാക്കി. പ്രതിഷേധം മൂലം ചര്‍ച്ച കൂടാതെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്.

തെലുങ്കാന ബില്‍ ഇന്ന്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച; പ്രക്ഷോഭം ഡല്‍ഹിയിലേക്ക്?

ആന്ധ്ര വിഭജിക്കുന്നതിനെതിരെയുള്ള പ്രതിഷേധം വൈ.എസ്.ആര്‍ കോണ്‍ഗ്രസും ആന്ധ്രാപ്രദേശ് നോണ്‍-ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും ഡല്‍ഹിയിലെ ജന്തര്‍ മന്തറിലേക്ക് വ്യാപിപ്പിച്ചു.

തെലുങ്കാന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള  ബില്ലിന് കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നൽകി. ഹൈദരാബാദിന് കേന്ദ്രഭരണ പ്രദേശ പദവി എന്ന സീമാന്ധ്രയില്‍ നിന്നുള്ളവരുടെ പ്രധാന ആവശ്യം മന്ത്രിസഭ നിരാകരിച്ചു.

Pages