Antonio Guterres

കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമെന്ന് യു.എന്‍

കാലാവസ്ഥാ വ്യതിയാനം നിലനില്‍പ്പിന്റെ പ്രശമായി മാറിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. പ്രതീക്ഷിക്കുന്നതിലും വേഗത്തിലാണ് കാലാവസ്ഥ മാറിമറിയുന്നത്. കേരളത്തിലെ പ്രളയവും......

കത്തുവ സംഭവത്തെ അപലപിച്ച് യു.എന്‍

കത്തുവയിലെ എട്ടുവയസുകാരിയായ ആസിഫയെ പീഡിപ്പിച്ചുകൊന്ന സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ്. എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ഭയപ്പെടുത്തുന്നുവെന്നും കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പോര്‍ത്തുഗലിന്‍റെ മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെരാസ് യു.എന്നിന്റെ പുതിയ സെക്രട്ടറി ജനറലാകും

പോര്‍ത്തുഗലിന്‍റെ മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെരാസ് ഐക്യരാഷ്ട്രസഭയുടെ (യു.എന്‍) പുതിയ സെക്രട്ടറി ജനറല്‍ ആകും. പുതിയ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കാനായി ഇതുവരെ നടന്ന ആറു അനൌദ്യോഗിക വോട്ടെടുപ്പുകളില്‍ 67-കാരനായ ഗുട്ടെരാസിനാണ് മുന്‍‌തൂക്കം. പുതിയ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യ ഗുട്ടെരാസിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

 

രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങളാരും ഗുട്ടെരാസിന്റെ സ്ഥാനാര്‍ഥിത്വം വീറ്റോ ചെയ്തിട്ടില്ല. 15 അംഗ സമിതിയില്‍ വീറ്റോ ഇല്ലാതെ ഒന്‍പത് പേരുടെ പിന്തുണ നേടിയാലാണ് സമിതി യു.എന്‍ പൊതുസഭയിലേക്ക് പുതിയ സെക്രട്ടറി ജനറലിന്റെ പേര് നാമനിര്‍ദ്ദേശം ചെയ്യുക.