arun jaitley

കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് രാജിവച്ചു

കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് രാജി വിവരം.....

കേന്ദ്ര ബജറ്റ്: ആദായ നികുതികളില്‍ മാറ്റമില്ല; കാര്‍ഷിക മേഖലക്ക് ഊന്നല്‍

ആദായ നികുതി പരിധികളില്‍ മാറ്റം വരുത്താതെയും കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കിയും മോഡി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ്. കാര്‍ഷിക മേഖലക്ക് 11 ലക്ഷം കോടിരൂപയാണ് മാറ്റി വച്ചിരിക്കുന്നത്. 2022 ഓടെ രാജ്യത്തെ കാര്‍ഷിക വരുമാനവും ഉല്‍പാദനവും ഇരട്ടിയാക്കുമെന്നാണ് ധന മന്ത്രി അരുണ്‍ ജെയ്റ്റിലി പ്രഖ്യാപിച്ചിരിക്കുന്നത്.

80-ാം വയസ്സില്‍ താന്‍ തൊഴില്‍ അന്വേഷിച്ചിരുന്നെങ്കില്‍ ജെയ്റ്റിലി വേറെ പണിനോക്കേണ്ടി വന്നേനെയെന്ന് യശ്വന്ത് സിന്‍ഹ

എണ്‍പതാം വയസ്സിലെ തൊഴിലന്വേഷകനെന്നു വിളിച്ച കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് മറുപടിയുമായി മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ. താന്‍ ഇപ്പോള്‍ തൊഴില്‍ തേടിയിരുന്നെങ്കില്‍ ജെയ്റ്റിലി വേറെ പണിനോക്കേണ്ടി വന്നേനെ എന്നായിരുന്നു സിന്‍ഹയുടെ മറുപടി.

ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് അരുണ്‍ ജയ്റ്റ്‌ലിയും

രാജ്യത്തെ ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും. രാജ്യത്ത് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണം, ഇന്ധനവില്‍പനയില്‍ നിന്നു ലഭിക്കുന്ന പണം അതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്

ഇന്ത്യ ചൈന യുദ്ധത്തിന് സാധ്യത ?

സിക്കിം അതിര്‍ത്തിയിലെ പ്രശ്‌നത്തിന് നല്ലരീതിയിലുള്ള പരിഹാരം കണ്ടില്ലെങ്കില്‍, അത് ഇന്ത്യ ചൈന  യുദ്ധത്തിലായിരുക്കും അവസാനിക്കുകയെന്ന് ചൈനീസ് നിരീക്ഷകര്‍. കഴിഞ്ഞ ദിവസം സിക്കിം അതിര്‍ത്തയില്‍ അതിക്രമിച്ചു കയറി, ഇന്ത്യയുട  സൈനിക പോസ്റ്റുകള്‍ ചൈനതകര്‍ത്തിരുന്നു.

ചരക്കു സേവന നികുതി ഇന്ന് മുതല്‍

ജി എസ് ടി (ചരക്കുസേവന നികുതി) ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. പിന്നെരാജ്യത്ത് ഒറ്റ നികുതി മാത്രമാണുണ്ടാവുക.സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഡല്‍ഹി സര്‍ക്കാറിന് പണമില്ലെങ്കില്‍ കേജ്രിവാളിന് വേണ്ടി സൗജന്യമായി വാദിക്കുമെന്ന് റാം ജേത്മലാനി

തന്റെ ഫീസ്‌ നല്‍കാന്‍ ഡല്‍ഹി സര്‍ക്കാറിന് കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വേണ്ടി സൗജന്യമായി വാദിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ റാം ജേത്മലാനി. പണക്കാരില്‍ നിന്ന്‍ മാത്രമേ താന്‍ നിരക്ക് ഈടാക്കാറുള്ളൂവെന്നും ദരിദ്രരായ കക്ഷികള്‍ക്ക് വേണ്ടി സൗജന്യമായിട്ടാണ് വാദിക്കാറുള്ളതെന്നും പറഞ്ഞ ജേത്മലാനി കേജ്രിവാളിനെ തന്റെ ‘ദരിദ്ര’ കക്ഷികളില്‍ ഒരാളായി കണക്കാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

 

ധനബില്‍ ലോക്സഭ പാസാക്കി; രാജ്യസഭയുടെ ഭേദഗതികള്‍ തള്ളി

2017-ലെ ധനബില്‍ ലോക്സഭ പാസാക്കി. രാജ്യസഭ നിര്‍ദ്ദേശിച്ച അഞ്ച് ഭേദഗതികള്‍ തള്ളിയാണ് ബില്‍ പാസാക്കിയത്. നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന അധിക അധികാരങ്ങള്‍ നിയന്ത്രിക്കാനും കമ്പനികളില്‍ നിന്ന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വീകരിക്കാവുന്ന സംഭാവനയ്ക്ക്‌ പരിധി ഏര്‍പ്പെടുത്തുന്നതുമായിരുന്നു ഈ ഭേദഗതികള്‍.

 

പണ നിയമങ്ങളില്‍ ലോക്സഭയുടെ തീരുമാനമാണ് അന്തിമമെന്നതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ല. സാധാരണ ബില്ലുകളില്‍ രണ്ട് സഭകളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ സംയുക്ത സമ്മേളനം ആവശ്യമായി വരും.

 

സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി

സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി. എന്നാല്‍, ബാങ്ക് അക്കൗണ്ട് തുറക്കാനോ നികുതി സമര്‍പ്പിക്കാനോ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന്‍ സര്‍ക്കാറിനെ തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

രാജ്യത്തെ ‘മാറ്റിത്തീര്‍ക്കാനും ഉത്തേജിപ്പിക്കാനും വൃത്തിയാക്കാനും’ പത്ത് മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി കേന്ദ്ര ബജറ്റ്

കര്‍ഷകര്‍, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, നികുതി ഭരണം, ഗ്രാമീണ ഇന്ത്യ, യുവജനങ്ങള്‍, ദരിദ്ര-അധ:സ്ഥിത വിഭാഗങ്ങള്‍, ധനകാര്യ മേഖല, പൊതുജന സേവനം, സാമ്പത്തിക നിയന്ത്രണം എന്നിവയാണ് ജെയ്റ്റ്ലി പ്രാധാന്യം നല്‍കുന്ന പത്ത് മേഖലകള്‍.   

Pages