assembly election

കര്‍ണാടകയില്‍ വോട്ടെടുപ്പ് മെയ് 12ന്, ഫലപ്രഖ്യാപനം 15ന്

കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 12നാണ് വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്, ഫലപ്രഖ്യാപനം മെയ് 15ന് ആയിരിക്കും. നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24നാണ്.

നാഗാലാന്‍ഡില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; സ്വതന്ത്രരുടെ നിലപാട് നിര്‍ണായകം

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ നാഗാലാന്‍ഡില്‍ ബിജെപി സഖ്യം കേവല ഭൂരിപക്ഷത്തോട് അടുക്കുന്നു. ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ച് ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ ബി.ജെ.പി സഖ്യം മറികടന്നിരിക്കുകയാണ്.

ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേക്ക്

കഴിഞ്ഞ 25 വര്‍ഷത്തെ സി.പി.എം ഭരണത്തിന് ത്രിപുരയില്‍ അന്ത്യം.  വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 40 തില്‍ പരം സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കകയാണ്. കേവല ഭൂരിപക്ഷത്തിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ബി.ജെ.പി. നിലവിലെ ഭരണ കക്ഷിയായിരുന്ന സി.പി.എം 16 സീറ്റില്‍ മാത്രമാണ് ലീഡ് തുടരുന്നത്.

ജിഗ്‌നേഷ് മേവാനിയ്ക്കു നേരെ ആക്രമണം; കാര്‍ ചില്ല് തകര്‍ന്നു

ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയ്ക്കു നേരെ ആക്രമണം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മേവാനിയുടെ പ്രചരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്.  പാലന്‍പുരിയില്‍ വച്ച് ഒരു സംഘം ജിഗ്‌നേഷ് മേവാനിയുടെ കാറിനു  ആക്രമം നടത്തുകയായിരുന്നു. ആക്രമത്തിനു പിന്നില്‍ ബിജെപിയാണെന്ന് മേവാനി ആരോപിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ്: ആദ്യഘട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി

ഗുജറാത്തില്‍ ആദ്യഘട്ട  നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 77 അംഗ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുള്ളത്. 77 പേരില്‍ 20 പേര്‍ പാട്ടീദാര്‍ സമുദായത്തില്‍ നിന്നും 11 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും 7 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുമുള്ളവരാണ്.

ഗുജറാത്ത് തിരഞ്ഞെടുപ്പ്: 'പപ്പു' പ്രയോഗം ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി തയ്യാറാക്കിയ പരസ്യത്തിലെ പപ്പു പ്രയോഗം ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ഹര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

പട്ടീദാര്‍ പ്രക്ഷോഭനേതാവ് ഹര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. വിശാല്‍ നഗര്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗുജറാത്തിലെ പട്ടീദാര്‍ സംവരണത്തിനായി പ്രക്ഷോഭം നടത്തുന്നതിനിടെ ബിജെപി എം എല്‍ എയുടെ  ഓഫീസ് തകര്‍ത്ത കേസിലാണ്  കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഗുജറാത്ത് വോട്ടെടുപ്പ് ഡിസംബര്‍ 9,14 തീയതികളില്‍

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, രണ്ട് ഘട്ടമായി  ഡിസംബര്‍ ഒമ്പതിനും  14 നുമാണ് വോട്ടെടുപ്പ് നടക്കുക എന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിവില്‍  വിവിപാറ്റ് (VVPAT)സംവിധാനമുണ്ടാകും

ബി.ജെ.പിയില്‍ ചേരാന്‍ ഒരു കോടിവാഗ്ദാനം: വെളിപ്പെടുത്തലുമായി നരേന്ദ്ര പട്ടേല്‍

ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തി ഹാര്‍ദിക് പട്ടേലിന്റെ അനുയായി നരേന്ദ്ര പട്ടേല്‍. പത്ര സമ്മേളത്തിലൂടെയാണ് നരേന്ദ്ര പട്ടേല്‍ ഇക്കര്യം വെളിപ്പെടുത്തിയത്.ഞായറആഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നരേന്ദ്ര പട്ടേല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിശാലസഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശാലസഖ്യം രൂപീക്കുന്നതിനുള്ള നടപടികള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. ജെ.ഡിയു നേതാവും എം.എല്‍.എയുമായ ചോട്ടുഭായി വാസവയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ തുടങ്ങി വച്ചിട്ടുണ്ട്.

Pages