Assembly Elections 2013

ഛത്തിസ്‌ഗഡ്: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബി.ജെ.പിയ്ക്ക് മേല്‍ക്കൈ

90 അംഗ നിയമസഭയില്‍ 47 സീറ്റില്‍ വിജയിച്ച് ബി.ജെ.പി കേവല ഭൂരിപക്ഷം നേടി. ഇതോടെ മുഖ്യമന്ത്രി രമണ്‍ സിങ്ങിന് അധികാരത്തില്‍ മൂന്നാമൂഴത്തിന് അവസരമൊരുങ്ങി.

ആര്‍ക്കും ഭൂരിപക്ഷമില്ലാതെ ഡെല്‍ഹി

70 അംഗ നിയമസഭയിലെ എല്ലാ സീറ്റിലും ഫലമറിവായപ്പോള്‍ 32 സീറ്റുകളില്‍ വിജയിച്ച ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷത്തിന് നാല് സീറ്റ് കുറവാണ്. ആം ആദ്മി പാര്‍ട്ടി 28 സീറ്റുകള്‍ നേടി.

കേജ്രിവാളിന്റെ രാഷ്ട്രീയ വെല്ലുവിളി തുടങ്ങുന്നു

മെച്ചപ്പെട്ട ഭരണം എന്ന വാഗ്ദാനമല്ലാതെ രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ എ.എ.പി നിലപാട് എന്താണെന്ന് വ്യക്തമല്ല. പ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തിക്കുക വഴി ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ രൂപീകരിക്കാനുള്ള അവസരമാണ് എ.എ.പിയുടെ മുന്നിലുള്ളത്. പാര്‍ട്ടിയുടെ രാഷ്ട്രീയ വെല്ലുവിളി തുടങ്ങുന്നതേ ഉള്ളൂ.

മോഡിയുടെ ജനസമ്മതി പ്രയോജനപ്പെട്ടതായി രാജ്നാഥ് സിങ്ങ്

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മോഡി പ്രഭാവം പ്രകടമായിരുന്നു എന്നും മോഡിയുടെ ജനസമ്മതിയില്‍ നിന്ന്‍ പാര്‍ട്ടി നേട്ടമുണ്ടാക്കിയതായും ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ്.

ജനങ്ങള്‍ നല്‍കിയ സന്ദേശം ഉള്‍ക്കൊള്ളുമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് ജനങ്ങള്‍ നല്‍കിയ സന്ദേശം ഉള്‍ക്കൊണ്ട് മാറുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷനും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യ പ്രചാരകനുമായ രാഹുല്‍ ഗാന്ധി.

ചൗഹാന് ഹാട്രിക്ക്, വസുന്ധരയ്ക്ക് തിരിച്ചുവരവ്

മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ്ങ് ചൗഹാന്‍ മൂന്നാമതും മുഖ്യമന്ത്രിയാകുമ്പോള്‍ രാജസ്താനില്‍ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വസുന്ധര രാജ അധികാരത്തില്‍ തിരിച്ചെത്തുന്നു.

ഡെല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് രാജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ദീക്ഷിത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനോട് പരാജയപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഷീല രാജിക്കത്തയച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: ബി.ജെ.പി മുന്നില്‍, എ.എ.പിയ്ക്ക് നേട്ടം

ഡെല്‍ഹി, മധ്യപ്രദേശ്, രാജസ്താന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുന്നില്‍. ഛത്തിസ്‌ഗഡില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍.

ബി.ജെ.പിയ്ക്ക് നേട്ടമെന്ന് പ്രവചനങ്ങള്‍; സെന്‍സെക്സ് 350 പോയന്റ് ഉയര്‍ന്നു

എക്സിറ്റ് പോളുകള്‍ പ്രകാരം മധ്യപ്രദേശിലും ഛത്തിസ്‌ഗഡിലും ബി.ജെ.പി അധികാരം നിലനിര്‍ത്തുകയും രാജസ്താനില്‍ ഭരണം പിടിക്കുകയും ഡെല്‍ഹിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്യും.

Pages