Australia

ഓസ്‌ട്രേലിയയില്‍ വാര്‍ത്താപോര്‍ട്ടല്‍ ആരംഭിക്കാനൊരുങ്ങി ഗൂഗിള്‍

Glint desk

ഉള്ളടക്കം പങ്കുവെക്കുന്നതിന് പ്രാദേശിക മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ പ്രതിഫലം നല്‍കണമെന്ന നിയമം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പാസാക്കാനിരിക്കെ രാജ്യത്ത് സ്വന്തം വാര്‍ത്താ പോര്‍ട്ടല്‍ ആരംഭിക്കാനുള്ള ചര്‍ച്ചകളുമായി.................

കൊറോണ പ്രതിരോധ മരുന്നുമായി ഓസ്‌ട്രേലിയ: ആദ്യ പരീക്ഷണം മൃഗങ്ങളില്‍ നടത്തി

ലോകമാകെ വ്യാപിച്ചു കൊണ്ടിരിക്കുകയാണ് കൊറോണവൈറസ്. വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ.............

കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമായി

Glint staff

വര്‍ണാഭമായ ചടങ്ങുകളോടെ 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ തുടക്കമായി. ഗോള്‍ഡ് കോസ്റ്റിലെ കരാറ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന  ഗെയിംസില്‍ ഇക്കുറി 71 രാജ്യങ്ങളില്‍ നിന്ന് 23 ഇനങ്ങളിലായി 45,000 അത്‌ലറ്റുകളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്ത്

Glint staff

ക്രിക്കറ്റ് പന്തില്‍ കൃത്രിമം കാട്ടിയതിനെ തുടര്‍ന്ന് ഒരുവര്‍ഷത്തെ വിലക്കേറ്റുവാങ്ങി ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ തെറ്റും ഏറ്റെടുക്കുന്നുവെന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞു.

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്

Glint staff

പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും വിലക്ക്. ഒരു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേതാണ് തീരുമാനം. പന്തില്‍ കൃത്രിമം കാണിച്ച ബാന്‍ക്രോഫ്റ്റിന് 9 മാസത്തേക്കാണ് വിലക്ക്.

അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക്

Glint staff

അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. 67 പന്ത് ബാക്കിനില്‍ക്കെ, ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ കൗമാരക്കാര്‍ കപ്പടിച്ചത്.

സ്വവര്‍ഗ വിവാഹത്തെ നിയപമപരമാക്കി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സ്വവര്‍ഗ വിവാഹത്തെ നിയപമപരമാക്കിക്കൊണ്ട് ബില്ല് പാസ്സാക്കി.ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം അറിയുന്നതിനായി, രണ്ട് മാസം മുമ്പ്  ദേശീയാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം പേരും സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ചിരിന്നു. സര്‍വേയില്‍ 12.7 ദശലക്ഷം ജനങ്ങളാണ് പങ്കെടുത്ത്.

സ്വവര്‍ഗവിവാഹത്തെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ ജനത

സ്വവര്‍ഗവിവാഹത്തിന്  ശക്തമായ പിന്തുണയുമായി ഓസ്‌ട്രേലിയന്‍ ജനത. ദേശീയ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം പേരും  സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ച്  വോട്ട് രേഖപ്പെടുത്തി.

വിദേശ ജോലിക്കാര്‍ക്കുള്ള താല്‍ക്കാലിക വിസ പദ്ധതി ആസ്ത്രേലിയ നിര്‍ത്തലാക്കി

വിദേശത്ത് നിന്നുള്ള ജോലിക്കാര്‍ക്ക് നാലു വര്‍ഷം വരെ താല്‍ക്കാലികമയി വിസ നല്‍കുന്ന പദ്ധതി ആസ്ട്രേലിയ ചൊവ്വാഴ്ച നിര്‍ത്തലാക്കി. 457 വിസ എന്നറിയപ്പെടുന്ന ഈ വിസയില്‍ ഇന്ത്യക്കാരാണ് ഏറ്റവുമധികം ആസ്ത്രേലിയയില്‍ എത്തിയിട്ടുള്ളത്. നിലവില്‍ 95000-ത്തില്‍ അധികം പേര്‍ ഈ വിസ ഉപയോഗിക്കുന്നുണ്ട്.

 

മലയാളി യുവാവിന് നേരെ ആസ്ത്രേലിയയില്‍ വംശീയ അതിക്രമം

മലയാളി യുവാവ് ആസ്ത്രേലിയയില്‍ വംശീയ അതിക്രമത്തിന് ഇരയായി. കോട്ടയം പുതുപ്പള്ളി സ്വദേശി ലിമാക്സ് ജോയി (33)ക്ക് നേരെയാണ് ആസ്ത്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്ത് അക്രമം നടന്നത്. മെല്‍ബണില്‍ കഴിഞ്ഞയാഴ്ച മലയാളി കത്തോലിക്കാ പുരോഹിതന് കുത്തേറ്റതിന് പിന്നാലെയാണ് ഈ അക്രമം.

 

Pages