സംസ്ഥാനത്ത് ഭീതിപരത്തിയ നിപ്പാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാല് തന്നെയാണെന്നു സ്ഥിരീകരണം. രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച സാമ്പിളുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്) നടത്തിയ പരിശോധനയിലാണ് വൈറസിന്റെ ഉറവിടം വ്യക്തമായത്. കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയും ഇക്കാര്യം സ്ഥിരീകരിച്ചു.