BCCI

വാര്‍ഷിക കരാറില്‍ നിന്നും ധോണി പുറത്ത്: ആരാധകര്‍ ആശങ്കയില്‍

ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ് ധോണി പുറത്ത്. ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍. ധോണി യുഗം അവസാനിക്കുന്നതിന്റെ സൂചനയാണോ ഇതെന്നാണ് ആരാധകരുടെ ആശങ്ക. 2019ലെ ഏകദിന ലോകകപ്പിന് ശേഷം........

ഉത്തേജക മരുന്ന് ഉപയോഗം: യൂസഫ് പഠാന് വിലക്ക്

Glint staff

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തി. മുന്‍കാല പ്രാബല്യത്തോടെ അഞ്ചുമാസത്തേക്കാണ് വിലക്ക്.

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്.  വിലക്ക് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ബി.സി.സി.ഐ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ശ്രീശാന്തിന്റെ വിലക്ക് നീക്കി

ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്തം വിലക്കിയ ബി.സി.സി.ഐ തീരുമാനം ഹൈക്കോടതി റദ്ദാക്കി. വാതുവയ്പ്പ് കേസില്‍ നിന്ന് കുറ്റ വിമുക്തനായിട്ടും ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയ തീരുമാനത്തില്‍ നിന്ന്‌ ബി.സി.സി.ഐ പിന്മാറിയിരുന്നില്ല.

രവി ശാസ്ത്രി പരിശീലകന്‍

Glint staff

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയെ തെരെഞ്ഞെടുത്തു.ടീം ഡിറക്ടറായിരുന്നു അദ്ദേഹം.രാഹുല്‍ ദ്രാവിഡ്,സൗരവ് ഗാംഗുലി,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് രവി ശാസ്ത്രിയുടെ പേര് പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

എം.എസ് ധോണി ഏകദിന, ടി20 ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സ്ഥാനമൊഴിഞ്ഞു

ഇന്ത്യന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമുകളുടെ ക്യാപ്ടന്‍ സ്ഥാനം മഹേന്ദ്ര സിങ്ങ് ധോണി ഒഴിഞ്ഞു. ഏകദിന, ടി20 ടീമുകളുടെ നായകപദവി ഒഴിയാന്‍ ധോണി ആഗ്രഹിക്കുന്നതായി ബി.സി.സി.ഐ ആണ് ബുധനാഴ്ച വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.

 

അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന-ടി20 പരമ്പരയ്ക്കുള്ള ടീമില്‍ തുടരാന്‍ ധോണി സന്നദ്ധനാണെന്നും ഇത് സെലക്ഷന്‍ സമിതിയെ അറിയിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

 

ബി.സി.സി.ഐ കരാറുകള്‍ സ്വതന്ത്ര ആഡിറ്ററുടെ മേല്‍നോട്ടത്തില്‍

ബി.സി.സി.ഐ കരാറുകള്‍ നല്‍കുന്നത് പരിശോധിക്കുന്നതിനായി ലോധ സമിതി സ്വതന്ത്ര ആഡിറ്ററെ നിയമിക്കുമെന്ന്‍ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. 2017 മുതല്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മീഡിയ കരാര്‍ നല്‍കാനിരിക്കേയാണ് ഈ ഉത്തരവ്.

ബി.സി.സി.ഐയ്ക്ക് തിരിച്ചടി; പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

ലോധ സമിതിയുടെ മിക്ക നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ട് ജൂലൈ 18-ന് പുറപ്പെടുവിച്ച ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.സി.സി.ഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി.

ലോധ സമിതി ശുപാര്‍ശകള്‍ ആറുമാസത്തിനകം നടപ്പിലാക്കാന്‍ ബി.സി.സി.ഐയോട് സുപ്രീം കോടതി

70 വയസ്സിന് മുകളിലുള്ളവരും മന്ത്രിമാരും ബി.സി.സി.ഐ ഭാരവാഹികളാകുന്നത് തടയുന്നതും ഒരു സംസ്ഥാനത്തിന് ഒരു വോട്ടായി പരിമിതപ്പെടുത്തുന്നതുമാണ് ശുപാര്‍ശയില്‍ പ്രധാനം. 

ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ഐ.പി.എല്‍ വാതുവെപ്പില്‍ പങ്കെന്ന് സുപ്രീം കോടതി

ബി.സി.സി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ നിയമപരിശോധനയ്ക്ക് വിധേയമാണെന്ന്‍ സുപ്രീം കോടതി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രയും വാതുവെപ്പില്‍ പങ്കാളികളായതായും കോടതി.

Pages