Bengaluru

ബംഗളൂരുവില്‍ ഉള്ളിവില 200 കടന്നു

ബംഗളൂരുവില്‍ ഉള്ളിവില രാജ്യത്ത് ആദ്യമായി കിലോഗ്രാമിന് 200 രൂപയും കടന്നു. ഉള്ളിയുടെ ശരാശരി വില രാജ്യത്ത് 140 അടുത്തെത്തി നില്‍ക്കുമ്പോഴാണ് ബംഗളൂരുവില്‍ വില 200 കടന്നത്. എന്നാല്‍...............

വോട്ടിട്ടവര്‍ക്ക് ദോശ ഫ്രീ

Author: 

Glint Staff

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ തങ്ങളുടെ സമ്മദിദാന അവകാശം വിനിയോഗിച്ചവര്‍ക്ക് സൗജന്യമായി ദോശയും ചായും നല്‍കി ഹോട്ടലുടമ. ബംഗളുരുവിലെ നിസാഗ്ര ഹോട്ടലിലാണ് വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് ദോശ ഫ്രീയായി കെടുക്കുന്നത്.

കോണ്‍ക്രീറ്റ് കട്ടകള്‍ക്ക് പകരം സിമന്റ്‌ലെസ് ബ്രിക്‌സുമായി ഒരു സംഘം യുവാക്കള്‍

Author: 

Glint staff

ബംഗളൂരുവില്‍ ഒരുസംഘം യുവാക്കള്‍ സിമന്റ് ഉപയോഗിക്കാതെ കെട്ടിട നിര്‍മാണത്തിനാവശ്യമായ സോളിഡ് ബ്ലോക്ക് കട്ടകള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചു. പ്രകൃതിക്ക് യാതൊരുവിധ ദോഷവും വരുത്താത ജിയോപോളിമര്‍ സാങ്കേതികത ഉപയോഗിച്ചാണ് സിമന്റ്‌ലെസ് ബ്രിക്‌സിന്റെ നിര്‍മാണം.

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

കര്‍ണാടകയിലെ രാമനഗരിയില്‍ പുലര്‍ച്ചെ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബെംഗളൂരു രാജരാജേശ്വരി മെഡി. കോളജ്, വെല്ലൂര്‍ VITU കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളായ ജോയല്‍, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്

ബംഗളുരുവില്‍ പുകവലി ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി

പുകവലി ചോദ്യംചെയ്ത യുവാവിനെ ഒരു സംഘം കൊലപ്പെടുത്തി, 32 കാരനായ ഹരീഷാണ് ബംഗളുരുവില്‍ കൊല്ലപ്പെട്ടത്.കഴിഞ്ഞ ഞായറാഴ്ച ബംഗളുരുവിലെ അശോക നഗറില്‍ വച്ചാണ് സംഭവം