Bharti Airtel

രാജ്യത്ത് മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂടുമെന്ന് സൂചന

രാജ്യത്ത് മൊബൈല്‍ ഡാറ്റ, കോള്‍ നിരക്കുകള്‍ അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ 10ശതമാനം വര്‍ധിച്ചേക്കുമെന്ന് സൂചന. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശ്ശിക സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധി വന്നിരുന്നു. ടെലികോം കമ്പനികളുടെ................

ജിയോയെ നേരിടാന്‍ 2,000 രൂപയുടെ സ്മാര്‍ട്ട്‌ ഫോണുമായി എയര്‍ടെല്‍

Author: 

Glint staff

ജിയോയുടെ വെല്ലുവിളി നേരിടാന്‍ 2,000 രൂപയുടെ 4 ജി സ്മാര്‍ട്ട്  ഫോണുമായി ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ രംഗത്ത്. ഈ മാസം ആദ്യവാരത്തില്‍ തന്നെ ഫോണ്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്

വോഡഫോണും ഐഡിയ സെല്ലുലാറും തമ്മില്‍ ലയിക്കുന്നു

ലണ്ടന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി വോഡഫോണ്‍ പി.എല്‍.സിയാണ് ഇന്ത്യയിലെ തങ്ങളുടെ വിഭാഗം ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഐഡിയ സെല്ലുലാറില്‍ ലയിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി അറിയിച്ചത്.

ജിയോ കാളുകള്‍ തടയല്‍: എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവയ്ക്ക് 3050 കോടി രൂപ പിഴ ചുമത്തണമെന്ന് ട്രായ്

റിലയന്‍സ് ജിയോയുമായുള്ള അന്തര്‍ബന്ധം തടയുന്നതായ ആരോപണത്തില്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ ഓപ്പറേറ്റര്‍മാര്‍ക്ക് 3050 കോടി രൂപ പിഴ ചുമത്തണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ് ടെലികോം വകുപ്പിനോട് ശുപാര്‍ശ ചെയ്തു. ജിയോയുടെ സാങ്കേതിക അപര്യാപ്തതയാണ് കാളുകള്‍ മുറിയുന്നതിനു പിന്നിലെന്ന കമ്പനികളുടെ ആരോപണം ട്രായ് തള്ളി.

 

ലൈസന്‍സ് നിബന്ധനകളും സേവന ഗുണതാ മാനദണ്ഡങ്ങളും കമ്പനികള്‍ ലംഘിച്ചതായി ട്രായ് പറഞ്ഞു. മത്സരം തടയാനുള്ള ദുരുദ്ദേശത്തോടെയാണ് കമ്പനികള്‍ ഇത് ചെയ്യുന്നതെന്ന് സംശയിക്കണമെന്നും ഇത് ഉപഭോക്തൃ വിരുദ്ധമാണെന്നും ട്രായ് ചൂണ്ടിക്കാട്ടി.

 

ടെലികോം കമ്പനികളുടെ റോമിംഗ് കരാര്‍ ട്രൈബ്യൂണല്‍ ശരിവെച്ചു

ഒരു കമ്പനി 3ജി സ്പെക്ട്രം ലേലം ചെയ്തെടുക്കാത്ത ടെലികോം സര്‍ക്കിളില്‍ മറ്റ് കമ്പനികളുടെ സ്പെക്ട്രം ഉപയോഗിച്ച് സേവനം നല്‍കുന്നതിനാണ് കമ്പനികള്‍ തമ്മില്‍ പരസ്പരം കരാറില്‍ ഏര്‍പ്പെട്ടത്.

സ്‌പെക്ട്രം ലേലം: സര്‍ക്കാരിന് 60,000 കോടിയുടെ ലേലവാഗ്ദാനം

2012-ൽ സുപ്രീംകോടതി 122 ലൈസൻസുകൾ റദ്ദാക്കിയതിനു ശേഷം സ്പെക്ട്രം ലേലം നടക്കുന്നത് ഇത് മൂന്നാം തവണയാണ്. എട്ട് ടെലികോം കമ്പനികള്‍ പങ്കെടുത്ത ലേലത്തില്‍ 68 തവണ ലേലം നടന്നു.

ടു ജി സ്‌പെക്ട്രം ലേലനടപടികളുമായി മുന്നോട്ടു പോകാം: സുപ്രീംകോടതി

ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികളാണ് ലേലം നിറുത്തിവച്ച് ലൈസൻസ് കാലാവധി 10 വർഷത്തേക്ക് നീട്ടണമെന്ന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

ഭാരതി എയര്‍ടെല്ലിനു 650കോടി രൂപ പിഴ

പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലില്‍ നിന്ന് 650 കോടി രൂപ പിഴ ഈടാക്കുന്ന നടപടിക്ക് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ അംഗീകാരം നല്‍കി.