ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസം ഡല്‍ഹി, ലക്നോ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ എ.എ.പിയുടേയും ബി.ജെ.പിയുടേയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ അടുത്ത പ്രധാനമന്ത്രിയായി കാണാനാണ് ആഗ്രഹമെന്ന് എല്‍.ജെ.പി നേതാവ് രാം വിലാസ് പസ്വാന്‍. 12 വര്‍ഷത്തിനു ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്.
ബി.ജെ.പി മുൻ ദേശീയ അദ്ധ്യക്ഷൻ ബംഗാരു ലക്ഷ്മൺ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
യു.പി.എ സര്‍ക്കാറുമായുള്ള വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ മുന്‍ സൈനിക മേധാവി വി.കെ സിങ്ങ് ബി.ജെ.പിയില്‍ ചേര്‍ന്നു. രാജ്യത്തെ സേവിക്കുന്നത് തുടരാനാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന്‍ സിങ്ങ്.
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നിന്ന്‍ മത്സരിക്കുന്ന ഗുലാം മുഹമ്മദ് മീറും നൂറാബാഡിയില്‍ നിന്ന്‍ മത്സരിക്കുന്ന മുഷ്താക് അഹമ്മദ് മാലിക്കുമാണ് പട്ടികയിലെ മുസ്ലിം സ്ഥാനാര്‍ഥികള്‍.
2002-ല്‍ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന്‍ എന്‍.ഡി.എ വിട്ട ആദ്യ നേതാവായ പാസ്വാന്റെ തിരിച്ചുവരവ് ബി.ജെ.പിയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്കും ആത്മവിശ്വാസം പകരുന്നതാണ്.
കഴിഞ്ഞ കാലങ്ങളില്‍ മുസ്ലിം സമുദായത്തോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ്. ഒരു തവണ തങ്ങളെ പരീക്ഷിക്കാനും രാജ്നാഥിന്റെ അഭ്യര്‍ഥന.
രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ തെലുങ്കാന ബില്‍ നിയമമാകും. തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചതിനെ തുടര്‍ന്ന് ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരമാകും.