നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്. മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടിടത്തേയും നേട്ടങ്ങള്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി.
ഭരണമുന്നണിയില്‍ 15 വര്‍ഷം നീണ്ട സഖ്യത്തിന് കോണ്‍ഗ്രസും എന്‍.സി.പിയും അവസാനമിട്ടപ്പോള്‍ പ്രതിപക്ഷത്ത് ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള 25 വര്‍ഷം നീണ്ട യോജിപ്പിനാണ് വ്യാഴാഴ്ച രാത്രി വിരാമമായത്.
നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മൂന്ന്‍ ദിവസം മാത്രം ബാക്കിയിരിക്കെ മഹാരാഷ്ട്രയിലെ രണ്ട് പ്രമുഖ മുന്നണികളിലും സീറ്റ് വിഭജനത്തില്‍ ധാരണയായില്ല.
വിവിധ സംസ്ഥാനങ്ങളിലായി 33 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തെളിഞ്ഞുവരുന്നത് പൊതുതെരഞ്ഞെടുപ്പില്‍ തൂത്തുവാരിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി തിരിച്ചടിയും കനത്ത മത്സരവും നേരിടുന്ന ചിത്രം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗര്‍ കലാപത്തെ പരാമര്‍ശിച്ച് നടത്തിയ പ്രസംഗത്തില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.