കഴിഞ്ഞ മാസം സഹാറന്‍പൂരില്‍ ഉണ്ടായ കലാപത്തില്‍ ബി.ജെ.പി എം.പി രാഘവ് ലഖന്‍പാല്‍ കലാപത്തിന് പ്രേരിപ്പിച്ചതായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്ന്‍ രാജ്നാഥ് സിങ്ങ് മാറിയ ഒഴിവില്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി അമിത് ഷായെ തെരഞ്ഞെടുത്ത നടപടി ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗീകരിച്ചു.
ബി.ജെ.പിയുടെ പുതിയ ദേശീയ അധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ ആയി അറിയപ്പെടുന്ന അമിത് ഷായെ പ്രഖ്യാപിച്ചു. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളായിരിക്കും ഷായുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭാ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് സുമിത്ര മഹാജന്‍ സഹായം അഭ്യര്‍ത്ഥിച്ചത്. നാളെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഓഗസ്‌റ്റ് 14 വരെ നീണ്ടുനില്‍ക്കും.
ബി.ജെ.പി ജനറല്‍ സെക്രട്ടറിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ അമിത് ഷായ്ക്ക് സെഡ്-പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
പാര്‍ലിമെന്റിനകത്തും പുറത്തും നല്ല പെരുമാറ്റം ഉറപ്പ് വരുത്തണമെന്നും സര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കരുതെന്നും പാര്‍ട്ടി എം.പിമാരോട് മോദി.