BJP

കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി ഉണ്ടാകില്ല: ഒ. രാജഗോപാല്‍

ബി.ജെ.പിക്ക് അയിത്തം കല്‍പിച്ച സംസ്ഥാനത്തിന് എങ്ങനെ മന്ത്രിസ്ഥാനം ലഭിക്കുമെന്നും കേരളത്തിന്റെ മനസ്ഥിതിയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു

ബി.ജെ.പി സര്‍ക്കാര്‍ 26-ന് സത്യ പ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി 26-ന് വൈകിട്ട് ആറു മണിക്ക് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

മോഡിയെ പാര്‍ലമെന്ററി നേതാവായി തെരഞ്ഞെടുത്തു

എല്‍.കെ അദ്വാനിയാണ് മോഡിയുടെ പേര് നിര്‍ദ്ദേശിച്ചത്. തന്റേത് സാധാരണക്കാരന്റെ സര്‍ക്കാര്‍ ആയിരിക്കുമെന്നും ഇത് പ്രതീക്ഷയിലേക്കുള്ള ജനവിധിയാണെന്നും ഒരു നിമിഷം പോലും പാഴാക്കാതെ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും മോഡി പറഞ്ഞു.

രാംദേവിനെ ഗാന്ധിജിയോട് താരതമ്യം ചെയ്ത് അരുണ്‍ ജെറ്റ്ലി

ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍മാരെ ഉണര്‍ത്തുന്നതില്‍ രാംദേവ് വഹിച്ച പങ്ക് ഗാന്ധിജിയും ജയപ്രകാശ് നാരായണനും നേരിട്ട വെല്ലുവിളികള്‍ക്ക് തുല്യമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് അരുണ്‍ ജെറ്റ്ലി. 

വിജയം പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെ ഫലം: മോഡി

രാവിലെ ഡല്‍ഹിയില്‍ എത്തിയ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വന്‍ വരവേല്പാണ് നല്‍കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പരാജയപ്പെട്ട പ്രമുഖര്‍

അജയ് മാക്കന്‍(ന്യൂഡല്‍ഹി), സച്ചിന്‍ പൈലറ്റ്(അജ്മീര്‍), ഫാറൂഖ് അബ്ദുള്ള( ശ്രീനഗര്‍), സല്‍മാന്‍ ഖുര്‍ഷിദ്(ഫാരൂക്കാബാദ്), ഗുലാം നബി ആസാദ്(കാശ്മീര്‍), ശരദ് യാദവ് (ബീഹാര്‍), വിരപ്പ മൊയ്ലി (കര്‍ണ്ണാടക), ജസ്വന്ത് സിംഗ്(രാജസ്ഥാന്‍), സ്പീക്കര്‍ മീരാ കുമാര്‍ തുടങ്ങി മത്സരിച്ച പ്രമുഖ കേന്ദ്രമന്ത്രിമാരെല്ലം പരാജയപ്പെട്ടു 

ഇത് ഇന്ത്യയുടെ വിജയമെന്ന് നരേന്ദ്ര മോഡി

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ഇന്ത്യയുടെ ജയമെന്ന് നരേന്ദ്ര മോഡിയുടെ ട്വീറ്റര്‍ സന്ദേശം. വഡോദരയില്‍ മോഡിയുടെ വിജയം 5.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍.

എന്‍.ഡി.ടി.വി സര്‍വ്വേ: കേരളത്തില്‍ ഇരുമുന്നണികള്‍ക്കും 10 വീതം സീറ്റുകള്‍

പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ നടക്കുമ്പോള്‍ കേരളത്തില്‍ ഇരുമുന്നണികള്‍ക്കും 10 വീതം സീറ്റുകള്‍ ലഭിക്കുമെന്ന് എന്‍.ഡി.ടി.വി നടത്തിയ എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ട്‌. 

മുസ്ലിങ്ങള്‍ക്കെതിരെ പരാമര്‍ശവുമായി വീണ്ടും ഗിരിരാജ് സിങ്

ഭീകര പ്രവർത്തനം ഒരു സമുദായത്തെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമാണെന്നും ഭീകര പ്രവര്‍ത്തനങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവല്ലാം ഒരു സമുദായത്തില്‍ നിന്നുള്ളവരാണെന്നുമായിരുന്നു ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന.

വോട്ടെടുപ്പ് കഴിയവേ ദില്ലിയില്‍ രാഷ്ട്രീയനീക്കങ്ങള്‍ സജീവം

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയാണെന്നിരിക്കലും പാര്‍ട്ടിക്കുള്ളിലും ഫലത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ബദല്‍ നീക്കങ്ങള്‍ക്ക് ശ്രമം ആരംഭിച്ചു കഴിഞ്ഞു.

Pages