BJP

സാബിര്‍ അലിയുടെ അംഗത്വം ബി.ജെ.പി റദ്ദാക്കി

സാബിര്‍ അലിക്ക് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി യാസിന്‍ ഭട്കലുമായി ബന്ധമുണ്ടെന്ന് ബി.ജെ.പിയുടെ തന്നെ മുതിര്‍ന്ന നേതാവായ മുക്താര്‍ അബ്ബാസ് നഖ്‌വി ആരോപിച്ചതോടെയാണ് അലിയുടെ ബി.ജെ.പി അംഗത്വം വിവാദമായത്.

വിദേശ ഫണ്ട്: കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കുമെതിരെ നടപടിയ്ക്ക് കോടതി നിര്‍ദ്ദേശം

യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്സസില്‍ നിന്ന്‍ കോണ്‍ഗ്രസും ബി.ജെ.പിയും സംഭാവന സ്വീകരിച്ചത് നിയമങ്ങള്‍ ലംഘിച്ചാണെന്ന്‍ ഡെല്‍ഹി ഹൈക്കോടതി.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജസ്വന്ത് സിങ്ങ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ലോകസഭാ തെരഞ്ഞെടുപ്പില്‍ ജന്മദേശമായ രാജസ്താനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പി നേതാവ് ജസ്വന്ത് സിങ്ങ് സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നത്.

പവാറിന്റെ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു

മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സഞ്ജയ് ദിനാപാട്ടീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് കള്ളവോട്ട് ചെയ്യാന്‍ പവാര്‍ ആഹ്വാനം ചെയ്തത്.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ജസ്വന്ത് സിങ്ങ്

ജന്മദേശമായ രാജസ്താനിലെ ബാര്‍മറില്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ജസ്വന്ത് സിങ്ങ്. കോണ്‍ഗ്രസ് വിട്ടുവന്ന സോനാറാം ചൗധരിയെ ഇവിടെ മത്സരിപ്പിക്കാനാണ് ബി.ജെ.പി തീരുമാനിച്ചത്.

അദ്വാനിക്ക് പിന്തുണയുമായി ശിവസേന

അദ്വാനിയെ ബി.ജെ.പി നാണം കെടുത്തിയതായി ശിവസേന ആരോപിച്ചു. പാര്‍ട്ടി പത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലൂടെയാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയത്.

അദ്വാനി ഗാന്ധിനഗറില്‍ തന്നെ; മോഡി വഡോദരയില്‍ നിന്നും മത്സരിക്കും

മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് മാറാന്‍ അദ്വാനി ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ഗുജറാത്തിലെ വഡോദരയില്‍ നിന്നു കൂടി മത്സരിക്കും.

ബി.ജെ.പിയുടെ വിഭജനനയം മതേതരഘടനയെ തകര്‍ക്കുമെന്ന് രാഹുല്‍

രാഷ്ട്രീയമായും മതപരമായും ജനങ്ങളെ വിഭജിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഈ വിഭജനനയം രാജ്യത്തിന്റെ മതേതരഘടനയെ തകര്‍ക്കുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഗാന്ധിനഗറില്‍ എല്‍.കെ അദ്വാനി തന്നെ മത്സരിക്കും

20 വര്‍ഷമായി ഗാന്ധിനഗറിനെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി ഇത്തവണയും ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന്‍ തന്നെ മത്സരത്തിനിറങ്ങും

നരേന്ദ്ര മോഡി വാരാണാസിയില്‍ നിന്ന്‍ മത്സരിക്കും

വാരാണസി മണ്ഡലം മാറുന്നതിന് പാര്‍ട്ടി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മുരളി മനോഹര്‍ ജോഷി പ്രകടിപ്പിച്ച വൈമനസ്യമാണ് പ്രഖ്യാപനം വൈകിച്ചത്.

Pages