bjp

ബി.ജെ.പി നേതാവിനെ വധിച്ച കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവ് അറസ്റ്റില്‍

പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വിനോദ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗം പി. സന്തോഷ്‌ കുമാര്‍ അറസ്റ്റില്‍.

മോഡിയുടെ ജനസമ്മതി പ്രയോജനപ്പെട്ടതായി രാജ്നാഥ് സിങ്ങ്

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മോഡി പ്രഭാവം പ്രകടമായിരുന്നു എന്നും മോഡിയുടെ ജനസമ്മതിയില്‍ നിന്ന്‍ പാര്‍ട്ടി നേട്ടമുണ്ടാക്കിയതായും ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ്.

ചൗഹാന് ഹാട്രിക്ക്, വസുന്ധരയ്ക്ക് തിരിച്ചുവരവ്

മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ്ങ് ചൗഹാന്‍ മൂന്നാമതും മുഖ്യമന്ത്രിയാകുമ്പോള്‍ രാജസ്താനില്‍ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വസുന്ധര രാജ അധികാരത്തില്‍ തിരിച്ചെത്തുന്നു.

ജമ്മു-കാശ്മീരിന് പ്രത്യേക പദവി: മോഡിയുടെ പ്രസ്താവന വിവാദത്തില്‍

ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് സംബന്ധിച്ച് വിശദമായ ചര്‍ച്ച വേണമെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന വിവാദത്തില്‍

ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

ബി.ജെ.പി പ്രവര്‍ത്തകനും പയ്യന്നൂരില ഫോട്ടോഗ്രാഫറുമായ വിനോദ് കുമാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

മധ്യപ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ മിസോറാമില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ്സും മിസോ നാഷണല്‍ ഫ്രണ്ട് നയിക്കുന്ന മിസോറാം ജനാധിപത്യ സഖ്യവും തമ്മിലാണ് പ്രധാന മത്സരം

‘കൊല്ലുന്ന കൈ’ പരാമര്‍ശം: മോഡിയുടെ വിശദീകരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി

മോഡി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കമ്മീഷന്‍ വിലയിരുത്തി. മാത്രമല്ല മോഡി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അറിയിച്ചു

'മോഹന്‍ദാസ്‌ കരംചന്ദ് ഗാന്ധി'യെ ‘മോഹന്‍ലാല്‍ കരംചന്ദ്‌ ഗാന്ധി'യാക്കി മോഡി

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് നരേന്ദ്രമോഡി ഗാന്ധിജിയെ 'മോഹന്‍ലാല്‍ കരംചന്ദ്‌ ഗാന്ധി' എന്ന് വിശേഷിപ്പിച്ചത്

ഗുജറാത്ത് ഫോണ്‍ ചോര്‍ത്തല്‍: വനിതാ കമ്മീഷന്‍ നോട്ടീസയച്ചു

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി ഉള്‍പ്പെട്ട ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസയച്ചു

മോഡിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ബി.ജെ.പി

മോഡിയുടെ അടുത്ത സഹായിയും ഗുജറാത്ത്‌ മുന്‍ ആഭ്യന്തര സഹമന്ത്രിയുമായ അമിത് ഷാ ഒരു അവിവാഹിതയായ യുവതിയെ നിരീക്ഷിക്കാന്‍ പോലീസിനെ ദുരുപയോഗം ചെയ്തതായാണ് ആരോപണം

Pages