Book Review

നനഞ്ഞ മണ്ണടരുകള്‍

സുരേഷ് ബാബു

1994 ലാണ് ഓരാ പ്രോ നോബിസ് വായിച്ചത്. കണ്ണൂര് ഫോര്‍ട്ട് റോഡില്‍ അന്ന് നാഷണല്‍ ബുക്സ്റ്റാളിന്റെ ഒരു ശാഖയുണ്ടായിരുന്നു. അവിടെ പൊടിപിടിച്ചു കിടന്നിരുന്ന പുസ്തകങ്ങളെല്ലാം പെറുക്കിക്കൂട്ടി കുറേ ദിവസം അവര്‍ വില കുറച്ച് വില്‍ക്കാന്‍ വച്ചിരുന്നു.  ആ ദിവസങ്ങളിലൊന്നില്‍  കണ്ണൂരില്‍ പോകാനും................

മഴയില്‍ ബുദ്ധന്‍

സുരേഷ് ബാബു

സൂപ്പി മാഷിന്റെ കവിതയുടെ സൗന്ദര്യം അതിന്റെ ലാളിത്യമാണ്. കുന്നിക്കുരു പോലെ രണ്ടു മൂന്ന് ചെറു കവിതകള്‍.. വാര്‍ദ്ധക്യം, വെളിപാട്, ശേഷം... ഒരു മഞ്ഞുതുള്ളിയില്‍ നീല വാനവും, കുഞ്ഞു പൂവില്‍ ഒരു വസന്തവും ഒളിച്ചുവെക്കുന്ന കവിതയുടെ മാന്ത്രിക വിദ്യ ഇവിടെ കാണാം.

നമ്പുവിന്റെ ചിത്രകഥാ പുസ്തകം

സുരേഷ് ബാബു

അസൂയക്ക് മരുന്നില്ല. കഷണ്ടിക്കും. കഷണ്ടി, പക്ഷെ ഒരു പ്രശ്‌നമായി ഇതുവരെ തോന്നിയിട്ടില്ല. അസൂയ ശരിക്കും ഒരു പ്രശ്‌നമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി അര്‍ശോ രോഗിയെ പോലെ ഈയുള്ളവന്‍ ഞെരിപൊരി കൊള്ളുകയാണ്.

യുവാവായിരുന്ന ഒന്‍പതു വര്‍ഷം

സുരേഷ് ബാബു

 

 

പ്രതികരണതീഷ്ണമായിരുന്ന എന്റെ യൗവനത്തെ,  പനിക്കിടക്കയില്‍ ഈ നോവല്‍ വായിക്കവെ ഞാന്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്ന് ചെന്ന് തൊട്ടു. സമാനഹൃദയരായ വായനക്കാരിലെല്ലാം ഈ കൃതി അതു തന്നെ ചെയ്യും

 

'വ്യസന സമുച്ചയം'

സുരേഷ് ബാബു

നഗരം അർബുദമായിപ്പടർന്ന ഹൃദയങ്ങളിൽ ഗ്രാമത്തിന്റെ വിത്തുകൾ നടുകയാണ് വേണ്ടത്. എന്നാല്‍, കേരള ഗ്രാമ ഹൃദന്തങ്ങളിൽ നഗരം എത്രത്തോളം അള്ളിപ്പിടിച്ചിരിക്കുന്നു എന്ന്  അമലിന്റെ 'വ്യസന സമുച്ചയം' നമുക്ക് കാട്ടിത്തരുന്നു.

നിലം പൂത്തു മലർന്ന നാളിലെ ഹര്‍ഷവര്‍ഷം

സുരേഷ് ബാബു

വാദ്യകലാവിശാരദൻ കൂടിയായ കഥാകാരൻ ഒരു മേളത്തിന്റെ ഇഴുക്കവും മുറുക്കവും അയക്കവും ഈ നോവലിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. മേളം തീർന്നാലും തലയ്ക്കുള്ളിൽ അതിന്റെ ഹുങ്കാരം ശേഷിക്കുന്നു. കൃത്യമായും അങ്ങനെയല്ലെങ്കിലും ഒരു കരിയിലക്കാറ്റിന്റെ മർമ്മരം പോലെ സുഖദമായ ഒന്ന് ഈ നോവലും ഉള്ളിൽ ശേഷിപ്പിക്കുന്നു. 

'ഞാൻ മലാല' മുതിർന്നവർ വായിക്കാനുള്ളത്

Glint Staff

താലിബാനിസത്തിന്റെ അനുരണനങ്ങളും നമ്മുടെ സമൂഹത്തിലും മൂളിയും മുരണ്ടും കേൾക്കുന്നു എന്നുള്ളതും ഓർക്കുമ്പോഴാണ് ഞാൻ മലാല എന്ന പി.എസ് രാകേഷിന്റെ പുസ്തകം കേരളത്തിലെ കുട്ടികളല്ല, മുതിർന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ടതാണെന്ന് ബോധ്യമാകുന്നത്.

രാമതീര്‍ഥ ഗര്‍ജ്ജന ഗീതം

സുരേഷ് ബാബു

“ഒരു മതത്തെ അതിന്റെ സ്വന്തനന്മകള്‍ നോക്കി വിശ്വസിക്കുക. നിങ്ങള്‍ നേരിട്ടത് പരിശോധിക്കുക. പരീക്ഷിക്കുക. നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബുദ്ധനോ യേശുവിനോ മുഹമ്മദിനോ കൃഷ്ണനോ വിറ്റുകളയരുത്.”

സെൽഫ് ഹെൽപ്പ് പുസ്തകങ്ങൾ - 50 എണ്ണം ഒറ്റപുസ്തകത്തിൽ

സുരേഷ് ബാബു

ജോലിയുടെ സംസ്‌കാരത്തിന്റെ സമ്മർദം താങ്ങാനാവാതെ ഒരു പ്രഷർകുക്കറായി മാറി സെൽഫ് ഹെൽപ്പ് പുസ്തകങ്ങൾ തേടിച്ചെന്ന ലേഖകന്‍ ഒരു പഴയ സിംഹത്തിന്റെ മടയിലേക്ക് നടന്നുകയറിയപ്പോള്‍.

വൈറ്റ് ടൈഗറില്‍ ഉള്ളതും ശാന്താറാമില്‍ ഇല്ലാത്തതുമായ ഇത്

സുരേഷ് ബാബു

സ്നേഹത്തിന്റെ നിറവാണെല്ലായിടത്തും. ചേരിയിലും മലം കെട്ടിനില്ക്കുന്ന ലോക്കപ്പ് മുറിയിലും കൊള്ളക്കാരുടെ താവളങ്ങളിലും, വേശ്യാതെരുവുകളിലും, ബുള്ളറ്റ് മൊട്ടോർസൈക്കിളിലും റസ്റ്റൊറന്റുകളിലുമൊക്കെ ഒരു നിലാവ് പോലെ പരക്കുന്ന ലാവണ്യം.