Budget 2017

കല്‍പ്പിത ലോകവും തോമസ്‌ ഐസക്കിന്റെ പൈങ്കിളി കല്‍പ്പനകളും

Glint Staff

എല്ലാ വീടുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുമ്പോൾ അവ ഏതു വിധത്തിൽ ക്രിയാത്മകമായി ഉപയോഗിക്കാമെന്നും മാനവവിഭവശേഷിയെ ഏതുവിധത്തിൽ അതുമായി സംയോജിപ്പിക്കാമെന്നും ഉള്ളിടത്ത് ഐസക്കിന്റെ ബജറ്റ് നിർവികാരമാകുന്നു.

ബജറ്റ് ചോര്‍ന്നതായി പ്രതിപക്ഷം; സഭ ബഹിഷ്കരിച്ചു

ബജറ്റ് ചോര്‍ന്നതായി ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ബജറ്റ് അവതരണം തുടങ്ങി രണ്ടര മണിക്കൂര്‍ ആയപ്പോഴാണ് ബജറ്റില്‍ ഇനി അവതരിപ്പിക്കാനിരിക്കുന്ന ഭാഗങ്ങളും സാമൂഹിക മാദ്ധ്യമങ്ങളില്‍ വന്നതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വെളിപ്പെടുത്തിയത്.

 

25,000 കോടി രൂപയുടെ പൊതുനിക്ഷേപവുമായി സംസ്ഥാന ബജറ്റ്

അടുത്ത സാമ്പത്തിക വര്‍ഷം അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ 25,000 കോടി രൂപയുടെ പൊതുനിക്ഷേപം നടത്തുമെന്ന് ധനകാര്യ മന്ത്രി ടി.എം തോമസ്‌ ഐസക്.

രാജ്യത്തെ ‘മാറ്റിത്തീര്‍ക്കാനും ഉത്തേജിപ്പിക്കാനും വൃത്തിയാക്കാനും’ പത്ത് മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി കേന്ദ്ര ബജറ്റ്

കര്‍ഷകര്‍, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, നികുതി ഭരണം, ഗ്രാമീണ ഇന്ത്യ, യുവജനങ്ങള്‍, ദരിദ്ര-അധ:സ്ഥിത വിഭാഗങ്ങള്‍, ധനകാര്യ മേഖല, പൊതുജന സേവനം, സാമ്പത്തിക നിയന്ത്രണം എന്നിവയാണ് ജെയ്റ്റ്ലി പ്രാധാന്യം നല്‍കുന്ന പത്ത് മേഖലകള്‍.   

ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ ഉപാധികളോടെ അനുമതി

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പുതിയ പദ്ധതികൾ പ്രഖ്യാപിക്കരുതെന്നും ഈ സംസ്ഥാനങ്ങളിൽ സർക്കാറിന്റെ നേട്ടങ്ങൾ ബജറ്റിൽ എടുത്തുപറയരുതെന്നുമുള്ള ഉപാധികളോടെയാണ് അനുമതി. 

കേന്ദ്ര ബജറ്റ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാക്കണമെന്ന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ശേഷം മാത്രമേ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാവൂ എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി. എന്നാല്‍, ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ല.

 

വിഷയത്തില്‍ തിടുക്കത്തിന്റെ ആവശ്യമില്ലെന്ന്‍ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന്‍ എം.എല്‍ ശര്‍മയോട് ചീഫ് ജസ്റ്റിസ്‌ ജെ.എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ബി.ജെ.പിയുടെ താമര ചിഹ്നം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

 

കേന്ദ്ര ബജറ്റ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാക്കണമെന്ന് പ്രതിപക്ഷം

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ശേഷം മാത്രമേ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാവൂ എന്ന ആവശ്യവുമായി  പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചു.