car

യുവാവിനെ മര്‍ദ്ദിച്ച കേസ്: ഒത്തുതീര്‍പ്പ് നീക്കവുമായി ഗണേഷ് കുമാര്‍

കാറിനു സൈഡ് കൊടുത്തില്ലെന്ന പേരില്‍ അമ്മയുടെ മുന്നില്‍ വച്ചു യുവാവിനെ മര്‍ദ്ദിച്ച കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ഒത്തുതീര്‍പ്പിന് ശ്രമം. ഗണേഷിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ള ഇടപെട്ടാണ് ചില സമുദായ നേതാക്കള്‍ വഴി....

ഗണേഷ് കുമാര്‍ എം.എല്‍.എയുടെ മര്‍ദ്ദനമേറ്റ യുവാവിനെതിരെ ജാമ്യമില്ലാക്കുറ്റം

കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും മര്‍ദ്ദനത്തിനിരയാക്കിയ യുവാവിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. യുവാവ് എം.എല്‍.എയെ മാരകായുധം ഉപയോഗിച്ച് ദേഹോപദ്രവം....

ഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാര്‍ തൃശൂര്‍ പൂങ്കുന്നത്ത് അപകടത്തില്‍പെട്ടു. ഇന്നു രാവിലെയാണ് സംഭവംനിയന്ത്രണം വിട്ട കാര്‍ റോഡിനരികിലെ ടെലിഫോണ്‍ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

മാമ്പഴ രക്തസാക്ഷി

Glint staff

നല്ല റബ്ബറൈസ്ഡ് പ്രതലവും വെള്ളയും മഞ്ഞയും അടയാളങ്ങളുമുള്ള ഒരു ഉള്‍റോഡ്. നല്ല വൃത്തി. തിരക്ക് തീരെയില്ല.ഇടയ്ക്കിടയ്ക്ക് പാടങ്ങള്‍. കൃഷിയില്ലെങ്കിലും കളപ്പച്ച. സെഡാന്‍ കാറോടിക്കുന്നത് ഒരു ഡോക്ടര്‍. അങ്ങനെ ഓടിച്ചു പോകുമ്പോള്‍ നടുറോഡില്‍ ഒരു മാങ്ങ വീണുകിടക്കുന്നു.

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ 19കാരിയെ പീഡിപ്പിച്ചു

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ പീഡിപ്പിച്ചു. ഗുഡ്ഗാവ് ഡല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടി ഗുഡ്ഗാവിലെ മാളിലാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് തിരികെ ല്‍ഹിയിലേയ്ക്ക്  വരുമ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്.

ബുള്‍ബാറുകള്‍ക്കും ക്രാഷ് ഗാര്‍ഡുകള്‍ക്കും നിരോധനം

വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ബുള്‍ബാറുകള്‍ക്കും ക്രാഷ് ഗാര്‍ഡുകള്‍ക്കും  കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം എല്ലാ സംസ്ഥാന ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്.

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: സുരേഷ് ഗോപി ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി

വാഹന നികുതി തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രമുഖ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സുരേഷ് ഗോപി ഹാജരായത്. നേരത്തെ സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷ പരിഗണച്ച ഹൈക്കോടതി  അറസ്റ്റ് മൂന്നാഴ്ചത്തേക്ക് തടഞ്ഞിരിന്നു.

ഇന്ത്യയിലെ ആദ്യത്തെ ടെസ്ല കാര്‍ മുംബൈയില്‍

Author: 

Glint staff

ഇന്ത്യയിലെ ആദ്യ ടെസ്ല കാര്‍ മുബൈയില്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ടാര്‍ഡിയോ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. എസ്സാര്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ പ്രശാന്ത് റൂയയാണ് ഇലക്ട്രിക് എസ്.യു.വിയായ ടെസ്ലയുടെ എക്‌സ് എന്ന മോഡല്‍ വാങ്ങിയിരിക്കുന്നത്.

അദ്ധ്യായം 11: സ്വാഗതം കൃഷ്ണാ

മീനാക്ഷി

ഹരികുമാറും ശിവപ്രസാദും പോലീസ് സ്‌റ്റേഷനില്‍  നിന്ന് കുറച്ചകലെ ഒരു വളവില്‍ കാര്‍ നിര്‍ത്തി  അതിനകത്തിരിക്കുകയാണ്. തന്റെ ജീവിതം വല്ലാത്തൊരു ഘട്ടത്തിലൂടെ കടന്നു പോവുകയാണെന്ന് ശിവപ്രസാദ് ഹരികുമാറിനോട് പറഞ്ഞു.വരാന്‍ പോകുന്ന ദുരന്തങ്ങളൊക്കെ താന്‍ എങ്ങനെയോ മുന്‍കൂട്ടി കാണുന്നെന്ന തോന്നലും ഹരികുമാറിനോട് പങ്ക് വച്ചു.

ആലുവയില്‍ വാഹനാപകടം: അച്ഛനും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു

ആലുവ മുട്ടത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ടി.ടി. രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍. അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ്  ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ 2.20 ഓടെയായിരുന്നു അപകടമുണ്ടായത്.

Pages