case

ഭൂമിയിടപാട്: ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു

സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി. ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടുണ്ടെന്ന്............

യുവാവിനെ മര്‍ദ്ദിച്ച കേസ്: ഒത്തുതീര്‍പ്പ് നീക്കവുമായി ഗണേഷ് കുമാര്‍

കാറിനു സൈഡ് കൊടുത്തില്ലെന്ന പേരില്‍ അമ്മയുടെ മുന്നില്‍ വച്ചു യുവാവിനെ മര്‍ദ്ദിച്ച കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ഒത്തുതീര്‍പ്പിന് ശ്രമം. ഗണേഷിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ള ഇടപെട്ടാണ് ചില സമുദായ നേതാക്കള്‍ വഴി....

ഉന്നാവോ ബലാത്സംഗം: ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് കസ്റ്റഡിയില്‍

ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ കസ്റ്റഡിയില്‍. ഇന്ന് വെളുപ്പിന് വീട്ടിലെത്തിയാണ് സി.ബി.ഐ കുല്‍ദീപിനെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹില്‍ നടന്ന അര്‍ദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.

സല്‍മാന്‍ ഖാന് ജാമ്യം

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട നടന്‍ സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ടിലാണ് ജാമ്യം.

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ: വിധി നാളത്തേക്ക് മാറ്റി

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്.

കൃഷ്ണമൃഗത്തെ വേട്ടയാടല്‍: സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. സല്‍മാന്‍ കുറ്റക്കാരനെന്നു രാവിലെ ജോധ്പൂര്‍ കോടതി കോടതി വിധിച്ചിരുന്നു. കേസില്‍ മറ്റ് പ്രതികളായിരുന്ന ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, സോനാലി, നീലം എന്നിവരെ വെറുതെ വിട്ടു.

'മാണിക്യമലരായ പൂവി'; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്തു

'ഒരു അഡാറ് ലവ്' എന്ന സിനിമയുടെ സംവിധായകന്‍  ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. സിനിമയിലെ മാണിക്യമലരായ പൂവി...എന്ന് തുടങ്ങുന്ന പാട്ടും, വിഡിയോയും ഇസ്‌ലാം  മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: സുരേഷ് ഗോപി ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി

വാഹന നികുതി തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രമുഖ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സുരേഷ് ഗോപി ഹാജരായത്. നേരത്തെ സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷ പരിഗണച്ച ഹൈക്കോടതി  അറസ്റ്റ് മൂന്നാഴ്ചത്തേക്ക് തടഞ്ഞിരിന്നു.

2ജി സ്‌പെക്ട്രം കേസ്: രാജയും കനിമൊഴിയും ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

2ജി സ്‌പെക്ട്രം കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ഡല്‍ഹി സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. ഡി.എം.കെ നേതാക്കളായ എ രാജയും, കനിമൊഴിയും ഉള്‍പ്പെട്ട കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്. ആകെ 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

'എം.ഐ പാഡ്': ഷവോമിയുമായുള്ള കേസില്‍ ആപ്പിളിന് വിജയം

Author: 

Glint staff

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുമായുള്ള ട്രേഡ് മാര്‍ക്ക് കേസില്‍ ആപ്പിള്‍ വിജയിച്ചു. 'എം.ഐ പാഡ്' എന്ന പേരില്‍ ടാബ്‌ലെറ്റ് കംപ്യൂട്ടര്‍ പുറത്തിറക്കുന്നതിന് യൂറോപ്യന്‍ യൂണിയനില്‍ ഷവോമി നല്‍കിയ അപേക്ഷക്കെതിരെയാണ് ആപ്പിള്‍ കേസ് നല്‍കിയിരുന്നത്.

Pages