central government

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണണല്‍: സെന്‍കുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞു

കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള മുന്‍ പോലീസ് മേധാവി ടിപി. സെന്‍കുമാറിന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. സെന്‍കുമാറിനെതിരെ കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് നിയമനം തടഞ്ഞിരിക്കുന്നത്. കേസുകള്‍ തീര്‍ന്നശേഷം നിയമനം പരിശോധിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു.

ഗുജറാത്തിനു പിന്നാലെ ഇന്ധന നികുതി കുറച്ച് മഹാരാഷ്ട്രയും

ഗുജറാത്തിനു പിന്നാലെ മഹാരാഷ്ട്ര സര്‍ക്കരും ഇന്ധന നികുതി കുറച്ചു. പെട്രോളിനും, ഡീസലിനും ചുമത്തിയിരുന്ന നികുതിയുടെ നാലു ശതമാനമാണ് മഹാരാഷ്ട്ര കുറച്ചത്. ഇതോടെ പെട്രോളിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും കുറയും

രോഹിഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനെ എതിര്‍ത്ത് വരുണ്‍ ഗാന്ധി

രോഹിഗ്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മാറിലേക്ക് തിരിച്ചക്കയണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് ബി.ജെ.പി എം പി വരുണ്‍ ഗാന്ധി

മുഖ്യമന്ത്രിയും മന്ത്രിസഭാ സംഘവും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സംഘം വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചര്‍ച്ച നടത്തി.

ആര്‍.സി.സി വികസനം: 120 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും അവയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് 120 കോടി രൂപ വിനിയോഗിക്കുകയെന്ന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

സ്വവര്‍ഗരതി: തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു

സുപ്രീം കോടതിയുടെ വിധിക്കെതിരെ കേന്ദ്ര സർക്കാരും സന്നദ്ധസംഘടനകളും ചേര്‍ന്നാണ് തിരുത്തൽ ഹർജി സമർപ്പിച്ചത്. ചീഫ്ജസ്റ്റീസ് പി.സദാശിവം അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അടുത്തയാഴ്ച ഹർജി പരിഗണനയ്ക്ക് എടുക്കും.

രാജീവ് വധക്കേസ്: ശിക്ഷാ ഇളവ് പുനഃപരിശോധിക്കില്ല

പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്

കസ്തൂരിരംഗന്‍: നവംബര്‍ 13-ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്രം

റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം വരുന്നതു വരെ പഴയ ഉത്തരവ് നിലനില്‍ക്കും. ദേശീയ ഹരിത ട്രൈബ്യൂണലിലാണ് വനം പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് സര്‍ക്കാര്‍

വനസംരക്ഷണ നിയമം നെല്ലിയാമ്പതിക്ക് ബാധകമാണെന്നും തോട്ടങ്ങള്‍ക്കായി എസ്റ്റേറ്റുകള്‍ക്ക് അനുവദിച്ച പാട്ടക്കരാര്‍ പുതുക്കി നല്‍കാനാവില്ലെന്നും കാരപ്പാറ എസ്റ്റേറ്റിന് കൈവശഭൂമി നൽകാനാവില്ലെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗൻ റിപ്പോർട്ടിന്മേൽ കേരളം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് വിജ്ഞാപനമിറക്കിയത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാകും അന്തിമ വിജ്ഞാപനം ഇറക്കുക.

Pages