Chief Justice of India

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള സി.പി.എം നീക്കത്തെ കോണ്‍ഗ്രസ് പിന്തുണച്ചേക്കില്ലെന്ന് സൂചന. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയില്‍ നിന്നറങ്ങി വന്ന് ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതിനെ തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ് നീക്കവുമായി സി.പി.എം രംഗത്തെത്തിയത്.

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് നീക്കം

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ്‌ പ്രമേയത്തിന് നീക്കം. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇംപീച്ച്‌മെന്റിനെ കുറിച്ച് ആലോചിച്ച് വരുകയാണെന്ന് അറിയിച്ചത്.

സുതാര്യതയ്ക്ക് വേണ്ടിയാണ് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്: ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുതാര്യതയ്ക്ക് വേണ്ടിയാണ് കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറഞ്ഞതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ചീഫ് ജസ്റ്റിസിനെ മാറ്റുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ജുഡീഷ്യറിക്ക് തന്നെ പരിഹരിക്കാവുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ മാറി നില്‍ക്കുന്നത് കുറ്റകരം: ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കണം

Glint staff

ലോകത്തെ ഏറ്റവും വലിയ ജനായത്ത സംവിധാനം അപകടത്തിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണ് നാല് സുപ്രീം കോടതി ജഡ്ജിമാര്‍ സംയുക്തമായി ഇന്ത്യയുടെ ചീഫ് ജസ്റ്റിനെതിരെ പത്രസമ്മേളനം നടത്തിയത്. ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞത് സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ്.

ഹാദിയക്ക് പഠനം തുടരാം; സംരക്ഷണം സര്‍വ്വകലാശാലയുടെ ഡീനിന്‌

Glint staff

ഹാദിയക്ക് പഠനം തുടരാമെന്ന് സുപ്രിംകോടതി. ഹാദിയയുടെ സംരക്ഷണ ചുമതല പഠിക്കുന്ന സര്‍വ്വകലാശാലയുടെ ഡീനിന് നല്‍കി. സേലത്തെ മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കണം. ഇതിന് വേണ്ട ചെലവ് കേരള സര്‍ക്കാര്‍ നല്‍കണമെന്നും സുപ്രിംകോടതി പറഞ്ഞു.  ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേയോ മറ്റ് നടപടികളോ ഇല്ല.

ശബരിമല സ്ത്രീ പ്രവേശന കേസ് : ഭരണഘടനാ ബെഞ്ചിനു വിട്ടു

Glint staff

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടകേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്കായി വിട്ടു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം.ശബരിമല സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ്‌  തീരുമാനം. 

രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്‌

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാത്തത് പതിവായി മാറിയിരിക്കുകയാണെന്നും പ്രകടനപത്രികകള്‍ വെറും കടലാസ് കഷണങ്ങള്‍ മാത്രമായി തീര്‍ന്നിരിക്കുകയാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ജെ.എസ് ഖേഹര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ മറുപടി നല്‍കാന്‍ ബാദ്ധ്യസ്ഥരാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഒരു സെമിനാറില്‍ സംസാരിക്കവേയാണ് ചീഫ് ജസ്റ്റിസ്‌ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു പരാമര്‍ശങ്ങള്‍.  

 

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആയി ജെ.എസ് ഖേഹാര്‍ സ്ഥാനമേറ്റു

ഇന്ത്യയുടെ നാല്‍പത്തി നാലാമത് ചീഫ് ജസ്റ്റിസ്‌ ആയി ജസ്റ്റിസ്‌ ജഗദീഷ് സിങ്ങ് ഖേഹാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആകുന്ന ആദ്യ സിഖ് സമുദായാംഗമാണ് ജസ്റ്റിസ്‌ ഖേഹാര്‍.

നീതിന്യായ വ്യവസ്ഥയെ ഇല്ലാതാക്കാനാണോ കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ്‌

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍.

ജഡ്ജിമാരുടെ നിയമനം: പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ നിരാശനെന്ന് ചീഫ് ജസ്റ്റിസ്‌

ദില്ലിയിലെ ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് പ്രധാനമന്ത്രി ഒന്നും പറയാത്തതില്‍ നിരാശനെന്നു ചീഫ് ജസ്റ്റിസ്‌ യി.എസ് താക്കൂര്‍. സര്‍ക്കാറിന്റെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രധാനമന്ത്രി എന്തെങ്കിലും പ്രസ്താവിക്കുമെന്നു പ്രതീക്ഷിച്ചിരുന്നതായും ചീഫ് ജസ്റ്റിസ്‌ കൂട്ടിച്ചേര്‍ത്തു.   

 

Pages