child abuse

നാണക്കേട് തോന്നുന്നു; ഫ്രാന്‍സില്‍ മൂന്ന് ലക്ഷം കുട്ടികളെ കത്തോലിക്ക പുരോഹിതന്മാര്‍ പീഡിപ്പിച്ച സംഭവത്തില്‍ മാര്‍പ്പാപ്പ

കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ ഫ്രാന്‍സില്‍ 3,30,000 കുട്ടികള്‍ കത്തോലിക്ക പുരോഹിതരാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഫ്രാന്‍സില്‍ കുട്ടികളെ പീഡിപ്പിച്ച...........

ഇനിയും മരിച്ചിട്ടില്ലാത്ത സാമൂഹികബോധത്തിന്റെ തെളിവായി പാട്‌ന പോക്‌സോ കോടതിയുടെ വിധി

പാട്‌നയിലെ പ്രത്യേക പോക്‌സോ കോടതിയുടെ വിധി വളരെ മാതൃകാപരമാണ് എന്ന് കാണേണ്ടിയിരിക്കുന്നു. 15 വയസ്സായ ഒരു പെണ്‍ക്കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പ്രിന്‍സിപ്പാളിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ളതാണ് പാട്‌നയിലെ പ്രത്യേക.........

തിയേറ്റര്‍ പീഡനക്കേസ്: ചങ്ങരംകുളം എസ്.ഐ അറസ്റ്റില്‍

എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്.ഐ  കെ.ജി ബേബി അറസ്റ്റില്‍. സംഭവത്തില്‍ പ്രതിയ്ക്ക് അനുകൂമായി നിലപാടെടുക്കുകയും കേസെടുക്കാന്‍ മടിക്കുകയും ചെയ്ത ഇയാളെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് പുറപ്പെടുവിക്കുന്ന സന്ദേശം

Glint Staff

എടപ്പാളില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി ഒരു സന്ദേശം പുറത്ത് വിടുന്നുണ്ട്. നിയമപരമായി തിയേറ്റര്‍ ഉടമ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാഹചര്യമുണ്ടെങ്കിലും, പീഡനക്കേസിലെ പ്രതിയുടെ സ്വാധീനം ഈ അറസ്റ്റല്‍ തെളിഞ്ഞ് കാണുന്നു.

മലപ്പുറത്ത് പത്ത് വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം: തിയേറ്റര്‍ ഉടമ അറസ്റ്റില്‍

മലപ്പുറത്ത് പത്ത് വയസ്സുകാരിയെ തിയേറ്ററില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് വിവരങ്ങള്‍ കൈമാറിയ തീയേറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സിനിമാ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച പ്രതി പിടിയില്‍

സിനിമാ തിയേറ്ററില്‍ വച്ച് പത്ത് വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി കസ്റ്റഡിയില്‍. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയാണ് പിടിയിലായത്. മലപ്പുറത്തെ ഒരു തിയേറ്ററില്‍ കഴിഞ്ഞ ഏപ്രില്‍ 18നാണ് സംഭവം നടന്നത്.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാത്സംഘം ചെയ്ത് കത്തിച്ചു

ആസാമിലെ നഗാവ് ജില്ലയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ വീട്ടില്‍കയറി കൂട്ടബലാത്സംഘം ചെയ്ത ശേഷം കത്തിച്ചു. ശരീരത്തില്‍ തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നഗാവ് ജില്ലാ ആശുപത്രിയില്‍ വച്ച് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഈ ആചാരം ബാലാവകാശ ലംഘനമെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

ഇനി തിയറ്ററുകളില്‍ സിനിമക്ക് മുമ്പ് ബാല ചൂഷണത്തിനെതിരെയുള്ള ഡോക്യുമെന്ററിയും

രാജ്യത്തെ എല്ലാ സിനിമാ തീയറ്ററുകളിലും സിനിമക്ക് മുമ്പ് ബാല ചൂഷണത്തിനെതിരെയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായി. തുടക്കമെന്ന നിലയില്‍ ഡല്‍ഹിലെ 11 തിയറ്ററുകളിലായിരിക്കും ആദ്യം പ്രദര്‍ശിപ്പിക്കുക

കുട്ടികളെ നല്ല സ്പര്‍ശവും ചീത്ത സ്പര്‍ശവും പഠിപ്പിക്കാന്‍ എന്‍.സി.ഇ.ആര്‍.ടി

കുട്ടികളെ നല്ല സ്പര്‍ശമേതെന്നും ചിത്ത സ്പര്‍ശമേതെന്നും പഠിപ്പിക്കാന്‍ എന്‍.സി.ഇ.ആര്‍.ടി ഒരുങ്ങുന്നു. എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകങ്ങളിലൂടെയാണ് നല്ല സ്പര്‍ശത്തെയും ചീത്ത സ്പര്‍ശത്തെയും കുറിച്ച് പഠിപ്പിക്കുക.

Pages