Coronavirus

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇപ്പോള്‍ വേണ്ട; ഐ.എം.എ

കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊറോണവൈറസിന്റെ സമൂഹവ്യാപന നില വിലയിരുത്തി അവസാനം വേണമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു............

രാജ്യത്ത് 24 മണിക്കൂറിനിടെ 48,916 പുതിയ രോഗികള്‍, 757 മരണം

രാജ്യത്ത് ഒറ്റ ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 48,916 പേര്‍ക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13,36,861 ആയി. 4,56,071 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 8,49,431 പേര്‍ രോഗമുക്തരായി. 757 പേരാണ് ഒറ്റ ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്. ആകെ 31,358 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍............

സംസ്ഥാനത്ത് 1078 പേര്‍ക്ക് കൂടി കൊവിഡ്;798 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് വ്യാഴാഴ്ച 1078 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 65 പേരുടെ ഉറവിടം വ്യക്തമല്ല..............

കേരളത്തില്‍ സാമൂഹിക വ്യാപനമുണ്ടെന്ന് ആവര്‍ത്തിച്ച് ഐ.എം.എ; ഫലപ്രദം പ്രാദേശിക ലോക്ക്ഡൗണ്‍

സമൂഹവ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലുണ്ടെന്ന് ആവര്‍ത്തിച്ച് ഐ.എം.എ. നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും പ്രാദേശികമായ ലോക്ക്ഡൗണാണ് ഗുണം ചെയ്യുകയെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്. രോഗവ്യാപനമുണ്ടായ............

രാജ്യത്ത് കൊവിഡ്ബാധിതര്‍ 12ലക്ഷം കടന്നു, ഒറ്റ ദിവസം 1129 മരണം

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി കൂടുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്. 1129 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 12,38,635 ആയി. ആകെ കൊവിഡ് മരണങ്ങള്‍ 29,861 ആയി. 4.26ലക്ഷം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 7.82 ലക്ഷം............

സംസ്ഥാനത്ത് ഇന്ന് 1000 കടന്ന് പുതിയ രോഗികള്‍, സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 57 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 87 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 272 പേര്‍ രോഗമുക്തി നേടി. 15,032 പേര്‍ക്കാണ് ഇതുവരെ..............

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് നാല് മരണം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ വിളക്കോട്ടൂര്‍ സ്വദേശി സദാനന്ദനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി. സദാനന്ദനെ ഹൃദയസംബന്ധമായ രോഗത്തിനാണ്..................

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. കാസര്‍കോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ(48), കോഴിക്കോട് കല്ലായി സ്വദേശി കോയ(56) എന്നിവരാണ് മരിച്ചത്. ഇന്നലെ മരിച്ച കരുനാഗപ്പള്ളി കുലശേഖരം സ്വദേശി റെയ്ഹാനത്തിനും(55) കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 47 ആയി............

സംസ്ഥാനത്ത് 720 പുതിയ കൊവിഡ് രോഗികള്‍, 528 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54  പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും.............

വാല്‍വുള്ള എന്‍ 95 മാസ്‌കുകള്‍ രോഗവ്യാപനം തടയില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊറോണവൈറസ് പ്രതിരോധത്തിന് ജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍-95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാല്‍വിലൂടെ രോഗാണുക്കള്‍ പുറത്തേക്ക് കടക്കുമെന്നും കേന്ദ്രം. സാധാരണ തുണി മാസ്‌ക് ഉപയോഗിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന നിര്‍ദേശം.............

Pages