Corruption

നോട്ട് നിരോധനം വന്‍ അഴിമതി: ഇടനിലക്കാര്‍ വഴി കോടികള്‍ മാറ്റി നല്‍കിയെന്ന് കോണ്‍ഗ്രസ്; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

നോട്ട് നിരോധനത്തിന് പിന്നില്‍ നടന്നത് വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത് മുമ്പ് വിദേശത്ത് നിന്ന് മൂന്ന് സീരിസില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ .................

വിഷയങ്ങളിലെ തിരഞ്ഞെടുപ്പ് 2019- 'അഴിമതി'

Glint Staff

ഒരു ലോക്‌സഭാ സ്ഥാനാര്‍ത്ഥി എഴുപത് ലക്ഷം രൂപയില്‍ കൂടുതല്‍ പ്രചാരണത്തിനായി ചെലവഴിക്കാന്‍ പാടില്ല. 10,000 രൂപയില്‍ കൂടുതല്‍ സ്വീകരിക്കുന്ന സംഭാവന രേഖാമൂലം ആയിരിക്കണം. ഇതൊക്കെ........

അഴിമതി കോഴയിലേക്ക് മാത്രം ഒതുങ്ങുമ്പോള്‍

Glint Staff

അഴിമതി എന്നാല്‍ കാശ് കൈക്കൂലി വാങ്ങുക, അല്ലെങ്കില്‍ പെട്ടെന്ന് രൂപയാക്കി മാറ്റാന്‍ കഴിയുന്ന ദ്രവ്യം. ഇതാണ് മാധ്യമങ്ങളുടെ അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിലൂടെ അഴിമതി എന്ന സമവാക്യത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ മറ്റെന്തെങ്കിലുമോ നല്‍കുകയാണെങ്കില്‍ അത് അഴിമതിയും ശിക്ഷാര്‍ഹവുമാണ്.

മനോരോഗമാകരുത് മാനദണ്ഡം

Glint staff

തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യരെ തദ്ദേശവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി . ഭരണപരമായ ഒരു സ്വാഭാവിക നടപടി മാത്രമാണത്. ഭൂമി കൈമാറ്റം സംബന്ധിച്ച് പരാതിക്കാരന് അനുകൂലമായി തീര്‍പ്പാക്കിയത് ദിവ്യയെ ആരോപണത്തിന്റെ നിഴലില്‍ ആക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദിവ്യയുടെ സ്ഥാനമാറ്റം.

 

കര്‍ദിനാള്‍ ആലഞ്ചേരി മാധ്യസ്ഥത്തിന് തടസ്സം; മാറി നില്‍ക്കേണ്ടത് ആവശ്യം

Glint staff

ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരമേറ്റ ഉടന്‍ തന്നെ വിരല്‍ചൂണ്ടിയ വിഷയമാണ് സഭയിലെ വൈദിക സമൂഹത്തിന്റെ അമിതമായ ആര്‍ഭാട ജീവിതവും, അതുമായി ബന്ധപ്പെട്ട ഇടപാടുകളും ഇടപെടലുകളും പെരുമാറ്റദൂഷ്യങ്ങളും. അതിന് മാതൃകയെന്നോണം പോപ്പിന് ലഭിച്ച ആഡംബര കാറുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ദാനം ചെയ്യുകയുണ്ടായി.

ജേക്കബ് തോമസ് അഴിമതിയെ സാര്‍വത്രികമാക്കി

Glint staff

ഡി.ജി.പി ജേക്കബ് തോമസ് കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ട് കേരളത്തില്‍ അഴിമതി നടത്തുന്നതിനുള്ള സാര്‍വത്രികത സൃഷ്ടിച്ചെടുത്തു. അഴിമതി സംബന്ധിച്ചുണ്ടായിരുന്ന അധമ പരിവേഷണത്തിന്റെ കുപ്പായത്തിലെ  അവസാന തുന്നല്‍ പൊട്ടിക്കല്‍ ദൗത്യമാണ് ജേക്കബ് തോമസ് നിര്‍വഹിച്ചത്. അതിലൂടെ അഴിമതി സാര്‍വത്രികമായി, സാധാരണമായി.

ബിനോയ് കോടിയേരി വിഷയം; സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് പിണറായി വിജയന്‍

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്. ചികിത്സാ റീ ഇമ്പേഴ്‌സെമെന്റിനായി വ്യാജ കണക്കുകള്‍ നല്‍കിയെന്നാരോപിച്ചായിരുന്നു പരാതി.

ഭൂമി വിവാദം: സഭയ്‌ക്കെതിരെ ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഭൂമി വിവാദത്തില്‍ കുടുങ്ങിയ സീറോ മലബാര്‍ സഭയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി. ജേക്കബ് തോമസ്. സഭയുടെ സ്ഥലം വില്‍പ്പനയിലെ ക്രമക്കേടുകളെയും നികുതി വെട്ടിപ്പിനെയുമാണ് അരമനക്കണക്ക് എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജേക്കബ് തോമസ് പരിഹാസരൂപേണ വിമര്‍ശിച്ചിരിക്കുന്നത്.

അഴിമതി കേസുകളില്‍ കേരളത്തിന് മൂന്നാം സ്ഥാനം

അഴിമതി കേസുകളില്‍ രാജ്യത്തെ മൂന്നാം സ്ഥാനം കേരളത്തിനെന്ന് ദേശീയ ക്രൈംറെക്കോര്‍ഡ് ബ്യൂറോയുടെ കണ്ടെത്തല്‍. പട്ടികയില്‍ ഒന്നാസ്ഥാനം മഹാരാഷ്ട്രയാണ്.  2014 മുതല്‍ 2016 വരെയുള്ള അഴിമതികേസുകളുടെ കണക്കാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്.

Pages