Corruption

അഴിമതി: 'ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് മുന്‍‌കൂര്‍ അനുമതി ആവശ്യമില്ല'

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിക്കേസില്‍ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് സി.ബി.ഐ സര്‍ക്കാറിന്റെ അനുമതി നേടിയിരിക്കണമെന്ന നിബന്ധന സുപ്രീം കോടതി എടുത്തുകളഞ്ഞു.

കേജ്രിവാളിന്റെ ലക്ഷണ ചികിത്സ

Glint Staff

ഇന്ത്യൻ ജനായത്ത സംവിധാനത്തിന്റെ ശക്തിസൗന്ദര്യത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് നാൽപ്പത്തിയൊമ്പതാം ദിവസം രാജിവെച്ചിറങ്ങിപ്പോകുന്ന ദില്ലിയിലെ ആം ആദ്മി പാർട്ടി മന്ത്രിസഭ. ഏതു പരീക്ഷണങ്ങൾക്കും  പരിധിയില്ലാത്ത സ്വാതന്ത്ര്യം അനുവദിച്ചുതരുന്നു എന്നതാണ് ആ ശക്തിയും സൗന്ദര്യവും.

ബോസ്നിയ: പ്രസിഡന്റിന്റെ വസതിയ്ക്ക് പ്രക്ഷോഭകര്‍ തീവെച്ചു

തൊഴിലില്ലായ്മയിലും അഴിമതിയിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ബോസ്നിയയില്‍ പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതിയുടെ ഒരു ഭാഗത്തിന് തീവെച്ചു. 27.5 ശതമാനമാണ് ബോസ്നിയയിലെ തൊഴിലില്ലായ്മാ നിരക്ക്.

യൂറോപ്പില്‍ ഒരു വര്‍ഷം 12,000 കോടി യൂറോയുടെ അഴിമതിയെന്ന്‍ റിപ്പോര്‍ട്ട്

വര്‍ഷം 12,000 കോടി യൂറോയുടെ നഷ്ടമാണ് അഴിമതി മൂലം യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാകുന്നതെന്ന്‍ അഴിമതി സംബന്ധിച്ച് 28 അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ യൂറോപ്യന്‍ യൂണിയന്‍ നടത്തിയ ആദ്യ പഠനം.

അഴിമതി മൂലം ചൈനയില്‍ ശിക്ഷിക്കപ്പെട്ടത് ഒന്നരലക്ഷത്തിലധികം ഉദ്യോഗസ്ഥര്‍

ജനസംഖ്യയെപ്പോലെത്തന്നെ അഴിമതിയിലും മുന്‍പന്തിയിലാണെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനക്കാര്‍.

ലോക്‌പാല്‍: ഹസാരെയുടെ ഉപവാസ സമരം തുടങ്ങി

ബില്‍ ലോക്സഭ പാസാക്കിയതാണെന്നും എന്നാല്‍, രാജ്യസഭയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ബില്ലില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഹസാരെ

പ്ലീനം, പരിസ്ഥിതി, അഴിമതി

പാര്‍ട്ടി പുലര്‍ത്തുന്ന സംഘടനാ സംവിധാനത്തിന്റെ പ്രത്യേകത കൊണ്ട് നേതൃത്വത്തിന്റെ കാഴ്ചപ്പാടിലെ അഴിമതി സംഘടനാ ശരീരത്തിലേക്ക് അതിവേഗം പടരുമെന്നതുകൊണ്ട് പ്ലീനം പോലുള്ള നേതൃത്വവേദികള്‍ പാര്‍ട്ടിയിലും സമൂഹത്തിലും തങ്ങള്‍ നിര്‍വ്വഹിക്കേണ്ട ദൌത്യം തിരിച്ചറിഞ്ഞ് തീരുമാനങ്ങള്‍ എടുക്കേണ്ടത് അനിവാര്യമാണ്.

ക്വത്രോച്ചിയില്‍ തുടങ്ങിയ, ഇന്നും തുടരുന്ന കണ്ണി

കേസുകള്‍ തെളിയിക്കപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും പോകുമ്പോഴാണ് ഇവയോരോന്നും കണ്ണി ചേര്‍ക്കപ്പെട്ട് അഴിമതിയെന്ന ചങ്ങലയായി മാറുന്നത്. ഇന്ന്‍ നമ്മുടെ സമൂഹത്തെ ആവരണം ചെയ്തിരിക്കുന്ന ആ ചങ്ങലയിലെ ആദ്യകണ്ണിയാണ് ക്വത്രോച്ചി.

ദില്ലിയില്‍ തെളിയുന്ന ചിത്രങ്ങൾ

വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് സുതാര്യതയും അതനുസരിച്ചുള്ള നിയമനിർമാണവും വാഗ്ദാനം ചെയ്യുന്ന മുന്നണിയേയോ പാർട്ടിയേയോ പരിഗണിക്കുക. തെരഞ്ഞെടുപ്പിലേക്കു പോകുന്ന ഇന്ത്യയില്‍ ഇതിലപ്പുറം പ്രതീക്ഷിക്കുന്നത് അപ്രായോഗികവും യാഥാർഥ്യബോധത്തിന് നിരക്കാത്തതുമായിരിക്കും.

Pages