CPI-M

പിണറായിയിലേക്കല്ല നോക്കേണ്ടത്

കെ.ജി. ജ്യോതിർഘോഷ്

കേരളത്തിനകത്ത് രാഷ്ട്രീയ-മത- മാധ്യമ ഭേദമന്യേ ഓരോ മലയാളിയിലും ഒരു കമ്മ്യൂണിസ്റ്റ്മനസ്സ് പ്രവർത്തിക്കുന്നുണ്ട്. എന്നുവെച്ചാൽ അപരനെ ആക്രമിച്ച് വേദനിപ്പിക്കുക. അതിൽ ലഹരി യനുഭവിക്കുക, ആഘോഷിക്കുക. അതിന്റെ കാരണം കണ്ടെത്താനുതകുന്നതാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ ഓർമ്മക്കുറിപ്പുകളെ ഉദ്ധരിച്ച് ചൊവ്വാഴ്ചത്തെ 'മാതൃഭൂമി' പത്രം കൊടുത്തിട്ടുള്ള റിപ്പോർട്ട്.

കണ്ണൂരില്‍ ആവശ്യം അഫ്സ്പയല്ല

Glint Staff

നേതാക്കന്മാരുടെ ചിന്തയിലെ  ചോരയും അതിനു വേണ്ടിയുള്ള മനസ്സിന്റെ ദാഹവുമാണ് കണ്ണൂരിലെ പ്രശ്നം. അഥവാ നേതൃത്വങ്ങളെ ബാധിച്ചിരിക്കുന്ന മാനസിക രോഗം. ഈ രോഗത്തിനാണ് ചികിത്സ വേണ്ടത്.

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സി.പി.ഐ.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് (എം) പിടിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് (എം) അഗം സഖറിയാസ് കുതിരവേലി സി.പി.ഐ.എം പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടു.

ബന്ധുനിയമനം: ജയരാജനും ശ്രീമതിയ്ക്കുമെതിരെ പാര്‍ട്ടി അച്ചടക്ക നടപടി

ബന്ധുനിയമന വിവാദത്തിൽ സി.പി.ഐ.എം നേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും പാർട്ടി കേന്ദ്രകമ്മിറ്റിയുടെ താക്കീത്. പാര്‍ട്ടി അച്ചടക്ക നടപടികളില്‍ ഏറ്റവും ലഘുവായ നടപടിയാണ് താക്കീത്.

 

ഇ.പി ജയരാജന്‍ രാജിവെച്ച് ഒഴിഞ്ഞ സാഹചര്യത്തില്‍ രണ്ട് പേര്‍ക്കുമെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ശക്തമായ നിലപാടെടുത്തതോടെയാണ്‌ ജയരാജന്റെ അഭാവത്തിലും നടപടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ആരംഭിച്ച പൊളിറ്റ് ബ്യൂറോ യോഗത്തിൽ ജയരാജനും ശ്രീമതിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

 

പ്രതിപക്ഷത്തിന്‍റെ ഉപകരണമാകരുതെന്ന് സി.പി.ഐയോട് കോടിയേരി

പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന അവസ്ഥ ഇടതുനേതാക്കളില്‍നിന്ന് ഉണ്ടാകരുതെന്ന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് കോടിയേരി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

 

കലഹസിംഹാസനം പിടിച്ചടക്കിയ സി.പി.ഐ

Glint Staff

അകത്തു നിന്നു കലഹിക്കുമ്പോഴാണ് മലയാളിക്ക് എരിയും പുളിയും അനുഭവപ്പെടുക. അതാണ് അച്യുതാനന്ദൻ കൈയ്യടക്കിയ കലഹസിംഹാസനം. അതു മനസ്സിലാക്കിയാണ് ഇപ്പോൾ സി.പി.ഐ ആ സിംഹാസനത്തിന്റെ അടുത്തെത്തിയിരിക്കുന്നത്.

യെച്ചൂരിയുടെ സോഷ്യലിസ്റ്റ് ഇന്ത്യയില്‍ കേരളം എങ്ങനെയിരിക്കും?

Glint Staff

കൊലക്കുറ്റത്തെ സ്വജനപക്ഷപാതത്തിന്റെ അത്രയും ഗുരുതരമായ കുറ്റമായി പാർട്ടി കാണാത്തതാണോ മണിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്ന ഈ സമീപനത്തിലൂടെ പ്രകടമാക്കുന്നതെന്നും വിശദീകരിക്കാൻ യെച്ചൂരിക്ക് ബാധ്യതയുണ്ട്. ഇത് പുറത്തേക്കു വിടുന്ന സന്ദേശം വിനാശകരവും പ്രാകൃതവുമാണ്.

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തിരുവനന്തപുരത്ത്; വി.എസിനെതിരെയുള്ള റിപ്പോര്‍ട്ടും അജണ്ടയില്‍

ഉത്തര്‍ പ്രദേശ്‌ അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് സംസ്ഥാന തലസ്ഥാനത്ത് ആദ്യമായി നടക്കുന്ന യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം.

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പോലീസ് നയത്തിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുതെന്ന് കോടിയേരി

എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നും  അതിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ പംക്തിയിലാണ് ദേശീയഗാന വിവാദം, യു.എ.പി.എ എന്നിവയുമായി ബന്ധപ്പെട്ട് കോടിയേരി നിലപാട് വ്യക്തമാക്കുന്നത്.

  

സക്കീർ ഹുസൈൻ എന്ന 'ശരി' ഉയർത്തുന്ന ചോദ്യങ്ങൾ

ഒരു ഗുണ്ടാക്കേസിലെ പ്രതി സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിനുള്ളിൽ ഇരിക്കുമ്പോൾ വെളിയിൽ അയാളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ഏല്പിക്കുകയോ അല്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ പോലീസിനെ അനുവദിക്കുകയോ അല്ലേ ഉത്തരവാദപ്പെട്ടവർ ചെയ്യേണ്ടത്?

Pages