Dalit

ഗുജറാത്തില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

ഗുജറാത്തിലെ രാജ്കോട്ടില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. മുകേഷ് വാണിയ എന്ന യുവാവാണ് ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. മുകേഷിന്റെ ഭാര്യക്കും മര്‍ദ്ദമേറ്റിട്ടുണ്ട്, അവര്‍ ഗുരുതരാവസ്ഥയിലാണ്.

ഗോതമ്പ് വിളവെടുക്കാന്‍ തയ്യാറായില്ല; ദളിത് തൊഴിലാളിയെ മൂത്രം കുടിപ്പിച്ചു

ഗോതമ്പ് വിളവെടുക്കാന്‍ കൂട്ടാക്കിയില്ലെന്ന കാരണത്താല്‍ ദലിത് തൊഴിലാളിയെ മൂത്രം കുടിപ്പിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഹസ്രത്പൂരില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.

ഹർത്താൽ: പലയിടത്തും സംഘർഷം, വാഹനങ്ങൾ തടയുന്നു

സംസ്ഥാനത്ത്‌ ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ  പുരോഗമിക്കുന്നു. ഹർത്താൽ അനുകൂലികൾ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരം മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു.

തിങ്കളാഴ്ച സംസ്ഥാനത്ത് ദളിത് ഐക്യവേദിയുടെ ഹര്‍ത്താല്‍

ഏപ്രില്‍ ഒന്‍പതിന് ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഭാരത് ബന്ദ്: ഉത്തരേന്ത്യയില്‍ വ്യാപക അക്രമം, മരണം അഞ്ചായി

പട്ടികജാതിപട്ടികവര്‍ഗ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ക്കെതിരെ ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. മധ്യപ്രദേശില്‍ അക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 5 ആയി.

കുതിരയെ വാങ്ങിയതിന് ദലിത് യുവാവിനെ കൊലപ്പെടുത്തി

ഗുജറാത്തിലെ ഭവ്‌നഗറില്‍ കുതിരയെ വാങ്ങിയതിന്റേയും കുതിരപ്പുറത്ത് കയറിയതിന്റെയും പേരില്‍ ദലിത് യുവാവിനെ വെട്ടിക്കൊന്നു.തിംബി ഗ്രാമത്തിലെ പ്രദീപ് റാത്തോഡ് (21) എന്ന യുവാവിനെയാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട ചിലര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ഉദുമല്‍പേട്ട ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ

തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയില്‍ നടന്ന ദുരഭിമാനക്കൊലയിലെ ആറ് പ്രതികള്‍ക്ക് വധശിക്ഷ. ദലിത് യുവാവായ ശങ്കറിനെ(22)  കൊലപ്പെടുത്തിയ കേസിലാണ് ഭാര്യാപിതാവടക്കം ആറ് പേര്‍ക്ക് തിരുപ്പൂര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു.

മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടതിന് ഗര്‍ഭിണിയായ ദലിത് സ്ത്രീയെ മര്‍ദ്ദിച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ മാലിന്യം ശേഖരിക്കുന്നതിനിടെ മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടുവെന്നാരോപിച്ച് ഗര്‍ഭിണിയായ ദലിത് സ്ത്രീയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ ഖേതല്‍പൂര്‍ ഭന്‍സോലി ഗ്രാമത്തിലെ സാവിത്രി ദേവിയും ഗര്‍ഭസ്ഥശിശുവുമാണ് മേല്‍ജാതിക്കാരുടെ അടിയും ചവിട്ടുമേറ്റ് കൊല്ലപ്പെട്ടത്.

കേരള സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളില്‍ 'ദലിത്, ഹരിജന്‍' വാക്കുകള്‍ക്ക് നിരോധനം

കേരള സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളിലും പരസ്യങ്ങളിലും ദലിത്, ഹരിജന്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതിന് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് നിരോധനം ഏര്‍പ്പെടുത്തി. ഒദ്യോഗിക ആശയവിനിമയങ്ങളിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നും പി.ആര്‍.ഡി പറഞ്ഞിട്ടുണ്ട്

Pages