death

ആലുവയില്‍ വാഹനാപകടം: അച്ഛനും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു

ആലുവ മുട്ടത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ടി.ടി. രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍. അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ്  ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ 2.20 ഓടെയായിരുന്നു അപകടമുണ്ടായത്.

കണ്ണൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക്  മറിഞ്ഞ് ബസ് ജീവനക്കാരനുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ബസിന്റെ ക്ലീനര്‍ കൂത്തുപറമ്പ് സ്വദേശി ജിതേഷ് (35), ചൊക്ലി സ്വദേശികളായ പ്രേമലത (56), മകന്‍ പ്രജിത്ത്(32) എന്നിവരാണു മരിച്ചത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.

ഓഖി ചുഴലിക്കാറ്റ്: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.കടലില്‍ ആലപ്പുഴക്കും കൊച്ചിക്കും ഇടയില്‍ വച്ചാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. തീരസംരക്ഷണസേന  നടത്തിയ തെരച്ചിലില്‍ കരയില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് മൃതദേഹങ്ങള്‍ കട്ടിയത്.ഇതോടെ സംസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി.

ഓഖി: കടലില്‍ കുടുങ്ങിയ 72 പേരെ കൂടി രക്ഷപ്പെടുത്തി, 14 പേര്‍ മലയാളികള്‍

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 72 പേരെ കൂടി രക്ഷപ്പെടുത്തിയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇതില്‍ പതിനാല് പേര്‍ മലയാളികളും ശേഷിക്കുന്നര്‍ തമിഴ്‌നാട് ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ആറ് ബോട്ടുകളില്‍ നിന്നുമാണ് ഇവരെ രക്ഷിച്ചത്.അതിനിടെ കേരളത്തില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു.പുല്ലുവിള സ്വദേശി രതീഷാണ് മരിച്ചത്.

ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

ഓഖി ചുഴലിക്കാറ്റിനിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കടല്‍ക്ഷോഭത്തിലും മഴക്കെടുതിയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക് 20,000 രൂപ ധനസഹായവും സൗജന്യ ചികിത്സയും നല്‍കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

പെഷവാര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ ഭീകരാക്രമണം: 9 മരണം 32 പേര്‍ക്ക് പരിക്ക്

പാക്കിസ്ഥാനിലെ പെഷവാര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ ഇന്ന് രാവിലെയുണ്ടായ താലിബന്‍ ഭീകരാക്രമണത്തില്‍ 9 പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ വിദ്യര്‍ത്ഥികളും ഉണ്ടെന്നാണ് വിവരം. അക്രമികളെ സുരക്ഷാസേന വധിച്ചു.നബിദിനത്തോട് അനുബന്ധിച്ച് രാജ്യത്താകമാനം സുരക്ഷ ശക്തമാക്കിയതിനിടയ്ക്കാണ് പെഷാവറിലെ ആക്രമണം.

നടനും മിമിക്രി താരവുമായ അബി അന്തരിച്ചു

മിമിക്രി താരം അബി അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 56 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു അബി. മിമിക്രിയിലൂടെ ആയിരുന്നു അബിയുടെ രംഗ പ്രവേശനം. മിമിക്രി എന്ന കല ജനകീയമാക്കുന്നതില്‍  അബി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വെന്റിലേറ്ററിലേക്ക മാറ്റിയെങ്കിലും  ഉച്ചയോടെ മരണം സംഭവിച്ചു.

കുറ്റം സമ്മതിക്കാന്‍ പോലീസ് ക്രൂരമായി മര്‍ദിച്ചു: റയാന്‍ സ്‌കൂള്‍ ജീവനക്കാരന്‍

ഗുഡ്ഗാവിലെ റയാന്‍ സ്‌കൂളില്‍ ഏഴ് വയസ്സുകാരന്‍ പ്രത്യുമാന്‍ താക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റം സമ്മതിക്കാന്‍ പോലീസ് തന്നെക്രൂരമായി മര്‍ദിച്ചെന്ന്  നേരത്തെ അറസ്റ്റിലായ സ്‌കൂള്‍ ബസ് ജീവനക്കാന്‍ അശോക് കുമാര്‍.
 

ഷെറിന്റെ മരണം: വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍

അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ സിനി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അപകടപെടുത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ് എന്നാണ് വിവരം. നേരത്തെ കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Pages