death

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനം: മരണസംഖ്യ 200 കടന്നു, 2000 ലേറെ പേര്‍ക്ക് പരിക്ക്‌

ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ  200 കടന്നു, 2000ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനം പ്രദേശിക സമയം ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഉണ്ടായത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്ജയ്ക്കടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പെരുമ്പാവൂര്‍: ജിഷയുടെ പിതാവ് മരിച്ച നിലയില്‍

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അസുഖബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികില്‍സയിലായിരുന്ന പാപ്പുവിനെ വീടിനു സമീപത്തെ വഴിയിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചികിത്സയ്ക്കായി പണം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട  സംഭവത്തില്‍ സിബിഐ ഇതേ സ്‌കൂളിലെതന്നെ പതിനൊന്നാം ക്ലാസുകാരനെ അറസ്റ്റുചെയ്തു. വിദ്യാര്‍ഥിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

ഗംഗാ സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ബിഹാറില്‍ മൂന്നു മരണം

കാര്‍ത്തിക പൂര്‍ണിമ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ബിഹാറില്‍ മൂന്ന് പേര്‍ മരിച്ചു. ബെഗുസരയ് ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം

കൊല്ലം ചവറയില്‍ പാലം തകര്‍ന്ന് മൂന്ന് മരണം 30 പേര്‍ക്ക് പരിക്ക്

കൊല്ലം ചവറയിലെ കെ.എം.എം.എല്ലിന് അടുത്തുള്ള ഇരുമ്പ് പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു, 20 പേര്‍ക്ക് സാരമായി പരിക്കേറ്റു. ചവറ സ്വദേശി ശ്യാമളാ ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു.  75 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.  ആരോഗ്യനില  വഷളായതിനെ തുടര്‍ന്ന് നാലു ദിവസം മുമ്പ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്നു രാവിലെ 7.40ഓടെയായിരുന്നു  അന്ത്യം.

മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടതിന് ഗര്‍ഭിണിയായ ദലിത് സ്ത്രീയെ മര്‍ദ്ദിച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ മാലിന്യം ശേഖരിക്കുന്നതിനിടെ മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടുവെന്നാരോപിച്ച് ഗര്‍ഭിണിയായ ദലിത് സ്ത്രീയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ ഖേതല്‍പൂര്‍ ഭന്‍സോലി ഗ്രാമത്തിലെ സാവിത്രി ദേവിയും ഗര്‍ഭസ്ഥശിശുവുമാണ് മേല്‍ജാതിക്കാരുടെ അടിയും ചവിട്ടുമേറ്റ് കൊല്ലപ്പെട്ടത്.

ഉത്തരാഖണ്ഡില്‍ ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് 56 കാരന്‍ ശ്വാസംമുട്ടി മരിച്ചു

ഉത്തരാഖണ്ഡില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ശ്വാസംമുട്ടി 56 കാരന്‍ മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം, മുക്‌ടേശ്വര്‍ സ്വദേശി താരാ ദത്ത് ജോഷിയാണ് മരണപ്പെട്ടത്

ഐ.വി ശശി അന്തരിച്ചു

സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു. ചെന്നൈയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. 69 വയസ്സായിരുന്നു അദ്ദേഹത്തിന്.

തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

അദ്ധ്യാപകനും എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.അര്‍ബുദ രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. അയ്യപ്പന്‍ കാവിലെ വീട്ടില്‍ വച്ചാണ് സംസ്‌കാരം.

Pages