devaswom board

ദേവസ്വം റിക്രൂട്ട്‌മെന്റ് പി.എസ്.സിയ്ക്ക് വിടാൻ സാധ്യത കുറവ്

ദേവസ്വം ബോർഡുകളിലെ നിയമനങ്ങള്‍ പബ്ലിക് സർവീസ് കമ്മീഷനു വിടുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാവാൻ സാധ്യത കുറവ്. ഇതിനെതിരെ എൻ.എസ്.എസ് പ്രതിഷേധമുയർത്തിയതാണ് തീരുമാനം നിർത്തിവെയ്ക്കാൻ കാരണമെന്നറിയുന്നു.

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ എന്‍.എസ്.എസ്

ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) പ്രമേയം പാസാക്കി. ഹിന്ദു മത സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നത് മതേതര സ്ഥാപനമായ പി.എസ്സിയെ ഏല്‍പ്പിക്കുന്നത് വിമര്‍ശനം ക്ഷണിച്ചുവരുത്തുമെന്ന് സംഘടന പറഞ്ഞു.

 

ശബരിമലയില്‍ പരമ്പരാഗതമായി പിന്തുടരുന്ന ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്നും ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

 

ഗുരുവായൂര്‍ ജാതിവിവേചനം: റിട്ട. ജഡ്ജി അന്വേഷിക്കുമെന്ന് ദേവസ്വം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജാതിയുടെ പേരില്‍ പഞ്ചവാദ്യ കലാകാരനെ വിലക്കേര്‍പ്പെടുത്തിയ സംഭവം വിരമിച്ച ജഡ്‌ജിയെക്കൊണ്ട്‌ അന്വേഷിപ്പിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌.

ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ കണക്ക് വ്യക്തമാക്കണം: ആര്‍.ബി.ഐ

സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ദേവസ്വം ബോര്‍ഡുകള്‍ക്ക് കത്തയച്ചു. 

Pages