Dileep

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ സഹോദരനെ ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായുടെ സഹോദരന്‍ സമദിനെ പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍

ജോര്‍ജ്ജിന്റെ രൂപവും സ്വരവും ചാനലുകള്‍ ദയവു ചെയ്ത് ഒഴിവാക്കണം

Gint Staff

ഏതു സംഭവ വികാസവും ഉണ്ടാവുമ്പോള്‍ ജോര്‍ജ്ജ് ഏതെങ്കിലും വിഭാഗത്തിന്റെ താല്‍പ്പര്യ സംരക്ഷണത്തിനായി ചാനലിലെത്തും. നടി ആക്രമിക്കപ്പെട്ട കേസ്സില്‍ അറസ്റ്റിലായ ദിലീപിനു വേണ്ടിയും ജോര്‍ജ്ജ് എത്തി.

നടി ആക്രമിക്കപ്പെട്ട കേസ് : റിമി ടോമിയെ പോലീസ് ഫോണിലൂടെ ചോദ്യംചെയ്തു

കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായിക റിമി ടോമിയെ പോലീസ് ഫോണിലൂടെ ചോദ്യംചെയ്തു. കേസില്‍ പ്രതിയായനടന്‍ ദിലീപിന്റെയും, ഭാര്യ കാവ്യയുടെയും അടുത്ത സുഹൃത്തെന്ന നിലയിലാണ് പോലീസ് റിമിയെ ബന്ധപ്പെട്ടതെന്നാണ് സൂചന.

ഡോ.രശ്മി പിള്ളയിലൂടെ പ്രകടമാക്കുന്ന കേരളത്തിന്റെ രോഗലക്ഷണങ്ങള്‍

Glint staff

പണം, മദ്യം, സ്ത്രീ ഈ മൂന്നു വിഷയങ്ങളുമാണ് എക്കാലത്തും പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണമായി കരുതപ്പെട്ടു പോന്നത്. ഈ ഉറച്ചു പോയ ധാരണ ആവര്‍ത്തിക്കുമ്പോള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത് പുരുഷന്മാരാണ് എന്നൊരു പരമ്പരാഗത വീക്ഷണം അതിന്റെ പിന്നിലുണ്ട്.

'രാമലീല ' കളിക്കട്ടെ; മറുമരുന്നായി

Glint staff

 കൊടും കുറ്റകൃത്യത്തിന്റെ പേരില്‍ ജയിലില്‍ കിടക്കുന്ന നടന്‍ നായകനായുള്ള സിനിമ വിജയിക്കുന്നുവെങ്കില്‍ അത് സിനിമയുടെ വിജയമാണ്. അയഥാര്‍ഥ ലോകത്തോട് ചേര്‍ത്തുവച്ച് താരങ്ങളെ കാണുന്ന രോഗത്തില്‍ നിന്ന് അതുവഴി മലയാളിക്കു മുക്തി നേടാം

കഥ പകുതി മാത്രമേ ആയിട്ടൊള്ളൂ :പള്‍സര്‍ സുനി.

നടിയെ ആക്രമിച്ചകേസില്‍ കഥ പകുതി വരെയെ എത്തിയിട്ടൊള്ളൂ എന്ന് മുഖ്യപ്രതി സുനില്‍ കുമാര്‍ മാധ്യമങ്ങളോട്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ ഈ പ്രതികരണം

ദിലീപിനേയും കൊണ്ടുള്ള കേസന്വേഷണവാര്‍ത്താസ്വാദനം മലയാളിയുടെ മനോരാഗതുല്യമായ കുററവാസന

Glint staff

. ദിലീപിന്റെ അറസ്റ്റ് മലയാളി പ്രേക്ഷകരെ അവരറിയാതെ തന്നെ ഒരു മാനസിക രോഗത്തിനു സമാനമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു. ദിലീപിനെയും കൊണ്ട് പോലീസ് പോകുന്ന ഓരോ സ്ഥലത്തും മാധ്യമങ്ങള്‍ പിന്നാലെ കൂടി എന്തോ ജനം അത്യാവശ്യമായി അറിയേണ്ട കാര്യങ്ങള്‍ ലഭ്യമാക്കാനെന്ന വണ്ണമാണ് അവരുടെ സമീപനം.

ദിലീപിന് ജാമ്യമില്ല

നടിയെ ആക്രമിച്ച കേസില്‍  അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി.കേസില്‍ ദിലീപിന്റെ ഗൂഢാലോചന സംബന്ധിച്ച് ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിച്ചാണ് കോടതി ജ്യാമ്യം നിഷേധിച്ചത്.

ഫിയോക്കിനെ ഇനി ആന്റെണി പെരുമ്പാവൂര്‍ നയിക്കും

ദിലീപിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച തിയറ്റര്‍ ഉടമകളുടെ പുതിയ സംഖടനയായഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫിയോക്ക്)പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തെരെഞ്ഞെടുത്തു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്‌ററിലായതിനു പിന്നാലെ ആണ് ഈ മാറ്റം.

എന്തുകൊണ്ട് ദിലീപ് അറസ്റ്റിലായി? ഗൂഢാലോചന ഒതുക്കാനുള്ള ശ്രമം അന്വേഷിക്കപ്പെടണം

Gint Staff

'അമ്മ' ദിലീപിനൊപ്പമാണ്, ആക്രമിക്കപ്പെട്ട നടിക്കൊപ്പമല്ല എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ആ പത്ര സമ്മേളനം .രണ്ടു ഭരണകക്ഷി എം.എല്‍.എ മാരായ മുകേഷും കെ.ബി.ഗണേഷ് കുമാറും ഭരണകക്ഷി എം.പി.യായ ഇന്നസന്റുമാണ് ദിലീപിനു വേണ്ടി ഉച്ചത്തില്‍ മിണ്ടിക്കൊണ്ടും മിണ്ടാതിരുന്ന് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപിനു വേണ്ടി രംഗത്തുവന്നത്.

Pages