Disproportionate Assets

ജയലളിതയെ കുറ്റക്കാരിയെന്ന് വിധിക്കണമെന്ന കര്‍ണ്ണാടകയുടെ ഹര്‍ജി തള്ളി

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയെ അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ കുറ്റക്കാരിയെന്ന്‍ വിധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് നടത്തിയ കര്‍ണ്ണാടക സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്.

 

കേസില്‍ മറ്റ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ സുപ്രീം കോടതിയുടെ വിധിയില്‍ ജയലളിതയുടെ പങ്കിനെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതിനെ തുടര്‍ന്നാണ് കര്‍ണ്ണാടകം അപ്പീല്‍ നല്‍കിയത്. ജയലളിതയെ കുറ്റക്കാരിയെന്ന് വിധിക്കാതെ പിഴയായി ചുമത്തിയ 100 കോടി രൂപ കണ്ടുകെട്ടാന്‍ ആകില്ലെന്നായിരുന്നു പരാതി.

 

ശശികല കുറ്റക്കാരിയെന്ന്‍ സുപ്രീം കോടതി; നിയമസഭാകക്ഷി നേതാവായി എടപ്പാടി പളനിസ്വാമി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയെ കുറ്റക്കാരിയെന്ന്‍ കണ്ടെത്തിയ വിചാരണക്കോടതിയുടെ കണ്ടെത്തലും ശിക്ഷയും സുപ്രീം കോടതി പൂര്‍ണമായി ശരിവെച്ചു. ഇതോടെ, ഏകദേശം പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശികലയ്ക്ക് സാധിക്കില്ല.

കെ.സി. ജോസഫിനും ടോം ജോസ് ഐ.എ.എസിനുമെതിരെ വിജിലന്‍സ് കേസ്

അനധികൃത സ്വത്ത് സമ്പാദിച്ചതായ ആരോപണത്തില്‍ മുന്‍മന്ത്രിയും ഇരിക്കൂര്‍ എം.എല്‍.എയുമായ കെ.സി. ജോസഫിനും ഐ.എ.എസ് ഉദ്യോഗസ്ഥനായ ടോം ജോസിനുമെതിരെ വിജിലൻസ് കേസ്. ടോം ജോസിന്‍റെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഫ്ലാറ്റുകളിൽ വിജിലൻസ്  വെള്ളിയാഴ്ച പരിശോധന നടത്തി. യു.ഡി.എഫ് ഭരിച്ചിരുന്ന അഞ്ച് വര്‍ഷക്കാലത്തെ കെ.സി ജോസഫിന്‍റെയും കുടുംബത്തിന്‍റെയും വരുമാനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.  

 

അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന; ജേക്കബ് തോമസിനെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍

അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ വിജിലൻസ് ബുധനാഴ്ച പരിശോധന നടത്തി. ഇതിന് പിന്നാലെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ  ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ കണ്ട് അതൃപ്തി അറിയിച്ചു. ഐ.എ.എസ് അസോസിയേഷന്‍ ജേക്കബ് തോമസിനെതിരെ പരാതി നല്‍കുമെന്നാണ് വിവരം.  

 

സ്വത്ത്‌ കേസ്: ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍; വീണ്ടും ചോദ്യം ചെയ്യും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെ വീണ്ടും ചോദ്യം ചെയ്തേക്കും.

അനധികൃത സ്വത്ത്‌ സമ്പാദനം: മുന്‍ മന്ത്രി കെ. ബാബുവിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബുവിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതിയിലും സന്തതസഹചാരികളായ രണ്ട് പേരുടെ കുമ്പളത്തെയും പനങ്ങാട്ടെയും ബാബുവിന്റെ രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചവരുടെ പാലാരിവട്ടത്തേയും തൊടുപുഴയിലേയും വീടുകളിലും ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പരിശോധന നടക്കുന്നു.

 

ജയലളിതയുടെ ജാമ്യം നാല് മാസത്തേക്ക് നീട്ടി

വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജാമ്യം സുപ്രീം കോടതി വ്യാഴാഴ്ച നാല് മാസത്തേക്ക് കൂടി നീട്ടി.

വരവില്‍ കവിഞ്ഞ സ്വത്ത്‌ കേസ്: ജയലളിതയ്ക്ക് നാല് വര്‍ഷം തടവുശിക്ഷ

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിത കുറ്റവാളിയെന്ന്‍ ബെംഗലൂരുവിലെ പ്രത്യേക വിചാരണക്കോടതി ജഡ്ജി ജോണ് മൈക്കല്‍ ഡിക്കുഞ്ഞ കണ്ടെത്തി.

വരവില്‍ കവിഞ്ഞ സ്വത്ത്‌: ജയലളിതയ്ക്കെതിരായ വിചാരണയ്ക്ക് സ്റ്റേ

തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് എതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ബെംഗലൂരു കോടതിയില്‍ നടക്കുന്ന വിചാരണ പത്ത് ദിവസത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു.

അനധികൃത സ്വത്ത്: കെ ജി ബാലകൃഷ്ണണനെതിരെ തെളിവില്ലെന്ന്‌ കേന്ദ്രം

കെ.ജി ബാലകൃഷ്ണനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് നിന്ന്‌ മാറ്റേണ്ടതില്ലെന്നും സര്‍ക്കാര്‍.