തേങ്ങിക്കരയുന്ന ഫോണിലെ അലാറം മൂന്നാമതും ഞെക്കി അമര്‍ത്തി അവള് കൃത്യം ആറെമുക്കാലിന് ചാടി എണീറ്റിരുന്നു... ദൈനംദിന ജീവിതത്തിന്റെ സാധാരണതകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത്...
കുട്ടികള്‍ ആശയപ്രകടനം തുടങ്ങുന്ന പ്രായം മുതല്‍ അച്ഛനമ്മമാര്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നു എന്നത് നഗ്നസത്യമാണ്. കുഞ്ഞിന്റെ പ്രവൃത്തികളെല്ലാം തന്നെ മാതാപിതാക്കള്‍ക്ക് നേരെയുള്ള കണ്ണാടിയാകുമ്പോള്‍ തുടങ്ങുന്നു, വിധിയെഴുത്തും കുറ്റപ്പെടുത്തലും ഉപദേശങ്ങളുമൊക്കെ.
പല കളികൾക്കുമിടയില് അവരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ “ഭയം” എന്താണെന്ന് കുറിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പരീക്ഷാപ്പേടിയും ഇരുട്ടിനോടുള്ള ഭയവും ഒക്കെ പ്രതീക്ഷിച്ച എനിക്ക്, മറിച്ചു ആ പതിനഞ്ചു വയസ്സുകാരില്‍ നിന്നു കിട്ടിയത് ഒരുപാട് ആഴത്തിലുള്ള ചില വാക്കുകളായിരുന്നു...
തലസ്ഥാന നഗരിയിലെ ഒരു കേള്‍വികേട്ട സ്കൂളില്‍ ഇതാണ് നടക്കുന്നതെങ്കില്‍ അധികൃതരുടെ കണ്ണെത്താത്ത ഇടങ്ങളില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നതില് സംശയമില്ല! ബോധവല്‍ക്കരണ സെമിനാറുകളും ദിനാചരണങ്ങളും മാദ്ധ്യമവാര്ത്തയില് ഒതുങ്ങിക്കൂടുമ്പോള്‍ ഈ കുഞ്ഞു മനുഷ്യരുടെ സ്വപ്നങ്ങളാണ് ലക്ഷ്യം കാണാതെ പോകുന്നത്.
ജീവിക്കാന്‍ വേണ്ടി കഷ്ടമനുഭവിക്കുമ്പോഴും, ഉള്ളതില്‍ ഒരു ഓഹരി മറ്റൊരാള്‍ക്ക് പങ്കു വെക്കാനുള്ള നന്മ... മനസ്സ് തുറന്നു ചിരിക്കാനുള്ള കഴിവ്... എന്നെപ്പോലെ മറ്റൊരാളും ഈ രുചി ആസ്വദിക്കട്ടെയെന്ന വിശാലമായ ചിന്ത... എല്ലാം ആ മനുഷ്യരുടെ ചോദ്യത്തില്‍ ഒലിച്ചു പോവുന്നത് വേദനയോടെ ഞാന്‍ നോക്കിയിരുന്നു.
മക്കളെ പഠിപ്പിക്കാന്‍ വീട് പണയം വെച്ച് ലക്ഷങ്ങള്‍ കൊടുക്കുമ്പോഴും അവരുടെ അച്ഛനമ്മമാരുടെ മുഖത്തെ ചിരി... കൂലി കൂട്ടാനുള്ള സമരപ്പന്തലില്‍ ക്യാമറ നോക്കി ചിരിച്ച നേതാക്കള്‍... മാലാഖമാരുടെ കൈ പിടിച്ചു നിര്‍വൃതിയടഞ്ഞവരുടെ ചിരി... എന്നാല്‍, ആ കൂട്ടത്തിലൊന്നും പെടുത്താന്‍ പറ്റാത്ത ഒരു ചിരിയിതാ.
മനസ്സു ബോധത്തെ കീഴടക്കുന്നത് അതിവേഗമാണ്. അതുകൊണ്ടുതന്നെ, പ്രതികരിക്കുന്നതിനു മുന്‍പേ അവസരത്തിനെ വിലയിരുത്താന്‍ എപ്പോഴും അല്‍പ്പം സമയം നല്‍കുക എന്നത് ഓരോരുത്തരും ബോധത്തില്‍ ഊട്ടിയുറപ്പിക്കേണ്ട ഒന്നാണ്.