Ebola Epidemic

ന്യൂയോര്‍ക്കില്‍ ഡോക്ടര്‍ക്ക് എബോള; യു.എസിലെ നാലാമത്തെ കേസ്

പശ്ചിമാഫ്രിക്കയില്‍ എബോള വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട യു.എസ് ഡോക്ടര്‍ക്ക് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. യു.എസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കില്‍ ആദ്യത്തെ എബോള ബാധയാണ് ഇത്.

എബോള: മരണം 4000 കടന്നു; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

പശ്ചിമ യൂറോപ്പിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന്‍ ജനങ്ങളുടെ ഇടയില്‍ പടര്‍ന്നിട്ടുള്ള പരിഭ്രാന്തി തടയാനുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങളിലെ അധികൃതര്‍.

സെനഗലിലും എബോള ബാധ: അഞ്ച് രാഷ്ട്രങ്ങളില്‍ കൂടി വൈറസ് പടരാന്‍ സാധ്യത

പശ്ചിമ ആഫ്രിക്കയിലെ സെനഗലിലും എബോള പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചു. മാരകമായ വൈറസ് ബാധ കണ്ടെത്തുന്ന മേഖലയിലെ അഞ്ചാമത്തെ രാഷ്ട്രമാണ് സെനഗല്‍.

എബോള: ഡല്‍ഹിയില്‍ ആറു ഇന്ത്യക്കാര്‍ നിരീക്ഷണത്തില്‍

എബോള പകര്‍ച്ചവ്യാധി ബാധിത പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്നെത്തിയ ആറു ഇന്ത്യക്കാരെ വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കുന്നു.

എബോള: മരണം 1,350; ലൈബീരിയയില്‍ സംഘര്‍ഷം

പശ്ചിമ ആഫ്രിക്കയില്‍ എബോള പകര്‍ച്ചവ്യാധി ബാധിച്ച് മരിച്ചവരുടെ എണ്ണം 1,350 ആയതായി ലോകാരോഗ്യ സംഘടന ബുധനാഴ്ച അറിയിച്ചു.

എബോള: പരീക്ഷണ മരുന്ന്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി

എബോള വൈറസ് ബാധിച്ചവരുടെ ചികിത്സക്കോ പ്രതിരോധ നടപടിയുടെ ഭാഗമായോ പരീക്ഷണ ഘട്ടത്തിലുള്ള മരുന്നുകളും വാക്സിനുകളും ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി.

എബോള: ചെന്നൈയില്‍ ഒരാള്‍ നിരീക്ഷണത്തില്‍

ഗിനിയയില്‍ നിന്ന്‍ ശനിയാഴ്ച രാത്രി ചെന്നൈയില്‍ എത്തിയ ഒരു യാത്രക്കാരനെ എബോള വൈറസ് ബാധയുടെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നിരീക്ഷണത്തിലാക്കി.

എബോള: ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പശ്ചിമ ആഫ്രിക്കയിലെ എബോള വൈറസ് ബാധയെ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

അരലക്ഷം ഇന്ത്യക്കാര്‍ എബോള ബാധിത രാജ്യങ്ങളില്‍; ലൈബീരിയയിലും അടിയന്തരാവസ്ഥ

ചികിത്സ ഇല്ലാത്ത എബോള വൈറസ് ബാധയേറ്റ് പശ്ചിമ ആഫ്രിക്കയിലെ നാല് രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 932 കഴിഞ്ഞു.

എബോള: സിയറ ലിയോണില്‍ ആരോഗ്യ അടിയന്തരാവസ്ഥ

സിയറ ലിയോണില്‍ രോഗത്തെ നേരിടുന്നതിന് നേതൃത്വം കൊടുത്തിരുന്ന ഡോ. ഷെയ്ഖ് ഉമര്‍ ഖാന്‍ (39) കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചിരുന്നു.