Election Commission of India

65 കഴിഞ്ഞവര്‍ക്കും കൊവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്; വിജ്ഞാപനമായി

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 65 കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കൊറോണവൈറസ് മാരകമാകുന്നത് 65 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് എന്നതാണ് ഇത്തരമൊരു...........

ഇരട്ടപ്പദവി: ആം ആദ്മിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കി

ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കി. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം. 20 പേരയും അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ രാഷ് ട്രപതിക്ക് അയച്ചു.

രണ്ടില ചിഹ്നം പളനിസ്വാമി-പനീര്‍ശെല്‍വം വിഭാഗത്തിന്

അണ്ണാ.ഡി.എം.കെയുടെ രണ്ടില ചിഹ്നം പളനിസ്വാമി-പനീര്‍ ശെല്‍വം വിഭാഗത്തിന് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. അണ്ണാ.ഡി.എം.കെ എന്ന പേരും ഇപിഎസ് ഒപിഎസ് വിഭാഗത്തിന് ഉപയോഗിക്കാം.രണ്ടില ചിഹ്നം അനുവദിക്കണമെന്ന ശശികല പക്ഷത്തെ ടി.ടി.വി ദിനകരന്റെ ആവശ്യം തള്ളിയാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ  തീരുമാനം.

ഗുജറാത്ത് വോട്ടെടുപ്പ് ഡിസംബര്‍ 9,14 തീയതികളില്‍

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, രണ്ട് ഘട്ടമായി  ഡിസംബര്‍ ഒമ്പതിനും  14 നുമാണ് വോട്ടെടുപ്പ് നടക്കുക എന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിവില്‍  വിവിപാറ്റ് (VVPAT)സംവിധാനമുണ്ടാകും

തെരഞ്ഞെടുപ്പുകളില്‍ ഇനി വിവിപാറ്റ് മെഷീനുകള്‍

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇനി മുതല്‍ വിവിപാറ്റ് സംവിധാനമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ആയിരിക്കും ഉപയോഗിക്കുകയെന്ന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍. വോട്ടര്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിയുന്ന കടലാസിലുള്ള രേഖ ഇതിലൂടെ ലഭിക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമം; എ.ഐ.എ.ഡി.എം.കെ നേതാവ് ദിനകരനെതിരെ കേസ്

തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എ.ഐ.എ.ഡി.എം.കെ ശശികല വിഭാഗം നേതാവും ശശികലയുടെ ബന്ധുവുമായ ടി.ടി.വി ദിനകരനെതിരെ ഡല്‍ഹി പോലീസിന്റെ ക്രൈം വിഭാഗം കേസെടുത്തു. പാര്‍ട്ടി ചിഹ്നമായിരുന്ന രണ്ടില തങ്ങളുടെ വിഭാഗത്തിന് ലഭിക്കാന്‍ വേണ്ടിയാണ് കോഴ വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

വോട്ടിംഗ് മെഷീന്‍: കടലാസ് അടയാളം സ്വീകരിക്കാത്തതെന്തെന്ന് സുപ്രീം കോടതി

ഇ.വി.എമ്മുകളില്‍ വോട്ട് ചെയ്തതിന് കടലാസ് അടയാളം നല്‍കണമെന്ന 2013-ലെ സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി. നല്‍കിയ ഹര്‍ജിയില്‍ മെയ് എട്ടിനകം മറുപടി നല്‍കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി.

വോട്ടിന് പണം: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി

തമിഴ്നാട്ടിലെ ആര്‍.കെ നഗര്‍ നിയമസഭാ മണ്ഡലത്തിലേക്ക് ഏപ്രില്‍ 12-ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതും അഴിമതിയും വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ ഉപാധികളോടെ അനുമതി

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പുതിയ പദ്ധതികൾ പ്രഖ്യാപിക്കരുതെന്നും ഈ സംസ്ഥാനങ്ങളിൽ സർക്കാറിന്റെ നേട്ടങ്ങൾ ബജറ്റിൽ എടുത്തുപറയരുതെന്നുമുള്ള ഉപാധികളോടെയാണ് അനുമതി. 

എച്ച്.എസ് ബ്രഹ്മ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി ചുമതലയേറ്റു

ഇന്ത്യയുടെ പത്തൊമ്പതാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി ഹരി ശങ്കര്‍ ബ്രഹ്മ വെള്ളിയാഴ്ച ചുമതലയേറ്റു.

Pages