Fear Psychosis

മതവിശ്വാസങ്ങളും മാനസികരോഗങ്ങളും

കവിത എം.എ

'ജാതക ദോഷമാണ് വിവാഹം മുടങ്ങിയതിനു കാരണം. ശനിദിശയാണ്, വഴിപാട് നടത്താതെ പോയതിന്റെ ശാപമാണ്. പള്ളിയിലെ നേര്‍ച്ച മുടങ്ങിയില്ലേ അത് തന്നെ,' എന്നിങ്ങനെയുള്ള വിശ്വാസങ്ങളും ഭയഭീത ചിന്തകളും ഇപ്പോഴും നമുക്ക് ചുറ്റുമുള്ള വളയങ്ങളാണ്. മനുഷ്യനും സമൂഹവുമുള്ളിടത്തോളം കാലം ഇത്തരം വിശ്വാസങ്ങളും നിലനില്‍ക്കും എന്ന് തന്നെ പറയാം.

നായപ്പേടിയിലൂടെ ജനത്തെ മാനസികവിഭ്രാന്തിയിലേക്കു തള്ളുമ്പോള്‍

Glint Staff

നായക്കൾക്കെതിരെയുള്ള മാദ്ധ്യമങ്ങളുടെ അതിരു വിട്ട യുദ്ധപ്രഖ്യാപനം പൊതുജനങ്ങൾക്കിടയിൽ ഒരു പ്രത്യേക മാനസികാവസ്ഥ  സൃഷ്ടിച്ചിട്ടുണ്ട്. നായയെ കണ്ട് പേടിച്ചാലോ ഓടിയാലോ നായ ഓടിച്ചിട്ട് കടിക്കുമെന്ന് പരമ്പരാഗതമായി അറിവുള്ളതാണ്. മാദ്ധ്യമങ്ങളുടെ ഈ സമീപനം സമൂഹത്തിൽ പാരനോയിയ അഥവാ താൻ ആക്രമിക്കപ്പെടുമെന്നുള്ള മാനസികാവസ്ഥയെ ശക്തമാക്കിക്കൊണ്ടിരിക്കുന്നു.