FIFA World Cup 2014

കാല്‍പ്പന്തിന്റെ നെറുകയില്‍ ജര്‍മ്മനി

അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ജര്‍മ്മനി നാലാം തവണ ഫുട്ബാള്‍ ലോകകപ്പില്‍ മുത്തമിട്ടു. ആദ്യമായാണ്‌ ഒരു യൂറോപ്യന്‍ ടീം ലാറ്റിനമേരിക്കയില്‍ വെച്ച് ലോകകപ്പ് നേടുന്നത്.

മാറക്കാനയിലെ മരണപ്പോര്

അനൂപ് എം.ടി

ദൈവം മറഡോണയ്ക്കായി കാത്തുവച്ച രണ്ടാമത്തെ ലോകകിരീടം കടുത്ത ഫൗളിലൂടെ തട്ടിയെടുത്ത കൈസറുടെ കൂട്ടര്‍ക്ക് അതേ നാണയത്തിൽ മെസിക്കൂട്ടം മാരക്കാനയിൽ തിരിച്ചടി നൽകുമോ?

ലോകകപ്പ് ഫൈനലില്‍ ഇനി അര്‍ജന്റീന-ജര്‍മ്മനി പോരാട്ടം

സെമിയില്‍ നെതര്‍ലന്‍ഡിനെ 4- 2-ന് തോല്‍പ്പിച്ചാണ് 24 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അര്‍ജന്റീന ലോകകപ്പ് ഫൈനലിലെത്തിയത്.

തരിപ്പണമായി ബ്രസീല്‍; ജര്‍മ്മനി ഫൈനലില്‍

ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി ആതിഥേയരായ ബ്രസീല്‍ ഫുട്ബാള്‍ ലോകകപ്പില്‍ നിന്ന്‍ പുറത്ത്. ചൊവ്വാഴ്ച സെമിഫൈനലില്‍ ഒന്നിനെതിരെ ഏഴു ഗോളിനാണ് ജര്‍മ്മനി ബ്രസീലിനെ തകര്‍ത്തത്.

ലോകകപ്പ് സെമിയില്‍ ബ്രസീല്‍-ജര്‍മ്മനി പോരാട്ടം

ക്വാര്‍ട്ടര്‍ മത്സരത്തിനിടെ പരിക്കേറ്റ ബ്രസീലിന് സൂപ്പര്‍ താരം നെയ്മറിന് ടൂര്‍ണമെന്റില്‍ കളിക്കാനാകില്ല.

വാൻപേഴ്സിയും മെസിയും നെയ്മറും പിന്നെ ഒച്ചാവേയും

അനൂപ് എം.ടി

കാനറി സോക്കർ സാംബായിലെ ആദ്യ റൗണ്ടിലെ വിസ്മയങ്ങളായിരുന്നു ജോർജ് ലൂയിസ് പിന്റോയുടെ കോസ്റ്ററിക്ക ടീമും റോബിൻ വാൻപെഴ്സിയുടെ പറക്കും ഗോളും ഓറഞ്ച് വിപ്ലവവും മെസിയുടെയും നെയ്മറുടെയും നിറഞ്ഞാട്ടവും ക്ലിന്റ് ഡെംപ്സിയുടെ അതിവേഗ ഗോളുമെല്ലാം.

ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ നിര പൂര്‍ണ്ണം; ഇനി മരണക്കളികള്‍

ഇരുപതാമത്‌ ഫുട്ബാള്‍ ലോകകപ്പിന്റെ ഇന്ന്‍ തുടങ്ങുന്ന പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മുതല്‍ ഇനിയുള്ള ഓരോ കളിയിലും ജയം അല്ലെങ്കില്‍ മരണം മാത്രം ടീമുകളുടെ മുന്നില്‍. അഖില ദക്ഷിണ അമേരിക്കന്‍ മത്സരങ്ങളുമായാണ് രണ്ടാം റൌണ്ടിന് തുടക്കമാകുക.

സുവാരസിനെതിരെ ഫിഫ അന്വേഷണം; ലോകകപ്പില്‍ കളി അവസാനിച്ചേക്കും

ഇറ്റലിയുടെ പ്രതിരോധ നിരയിലെ ജോര്‍ജിയോ ചെല്ലിനിയുടെ തോളില്‍ കടിച്ചതായ പരാതിയെ തുടര്‍ന്നാണ്‌ നടപടി. മുന്‍പ് രണ്ട് തവണ എതിരാളികളെ കടിച്ചതിന് നടപടി നേരിട്ടുള്ളതാണ് സുവാരസ്.

മെസ്സി ഗോളില്‍ അര്‍ജന്റീന അടുത്ത റൗണ്ടിലേക്ക്‌

രണ്ടാം പകുതിയില്‍ ഇരുപത്തിയഞ്ച് വാര അകലെ നിന്നും മെസ്സി അടിച്ചിട്ട ഗോളിലാണ് അര്‍ജന്റീനക്ക് ജയം ഉറപ്പിക്കാനായത്. മത്സരം ഗോള്‍രഹിത സമനിലയെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ഇറാനിയന്‍ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കിയായിരുന്നു മെസ്സി മാജിക്ക്.

സ്പെയിന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി

ആദ്യ മത്സരത്തില്‍ ഹോളണ്ടിനോട് 5-1ന് പരാജയപ്പെട്ട ലോക ചാമ്പ്യന്‍മാര്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയോടും പരാജയപ്പെട്ടതോടെയാണ് ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായത്.

Pages