gang rape

ജാര്‍ഖണ്ഡില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ ബലാത്സംഗത്തിനിരയാക്കി

ജാര്‍ഖണ്ഡില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു. മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന അഞ്ച് സ്ത്രീകളെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ജാര്‍ഖണ്ഡില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ ബലാത്സംഗത്തിനിരയാക്കി

Glint Staff

ജാര്‍ഖണ്ഡില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു. മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന അഞ്ച് സ്ത്രീകളെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ മര്‍ദ്ദിച്ച് അവശരാക്കിയ...

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാത്സംഘം ചെയ്ത് കത്തിച്ചു

ആസാമിലെ നഗാവ് ജില്ലയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ വീട്ടില്‍കയറി കൂട്ടബലാത്സംഘം ചെയ്ത ശേഷം കത്തിച്ചു. ശരീരത്തില്‍ തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നഗാവ് ജില്ലാ ആശുപത്രിയില്‍ വച്ച് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ 19കാരിയെ പീഡിപ്പിച്ചു

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ പീഡിപ്പിച്ചു. ഗുഡ്ഗാവ് ഡല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടി ഗുഡ്ഗാവിലെ മാളിലാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് തിരികെ ല്‍ഹിയിലേയ്ക്ക്  വരുമ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്.

യുവതിയെ ഭര്‍തൃസഹോദരന്‍ ബലാത്സംഗത്തിനിരയാക്കി; ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി

ഭര്‍തൃസഹോദരനും സുഹൃത്തും ചേര്‍ന്ന് വിവാഹരാത്രിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതിയെ ഭര്‍ത്താവ്  മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പീഡനത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞ ഉടനെ തന്നെ ഇയാള്‍ മുത്തലാഖ് ചൊല്ലുകയായിരുന്നു.

മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം തീകൊളുത്തി

മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. വ്യാഴാഴ്ച രാത്രി സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ വച്ചാണ് സംഭവം നടന്നത്. ശരീത്തില്‍ 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബലാല്‍സംഗക്കേസില്‍ യു.പി മുന്‍ മന്ത്രി പ്രജാപതി അറസ്റ്റില്‍

കഴിഞ്ഞ യു.പി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഗായത്രി പ്രസാദ്‌ പ്രജാപതിയെ ബലാല്‍സംഗക്കേസില്‍ പോലീസ് ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. സമാജ്‌വാദി പാര്‍ട്ടി നേതാവായ പ്രജാപതി രണ്ടാഴ്ചയായി ഒളിവിലായിരുന്നു.

പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ കെ. രാധാകൃഷ്ണനെതിരെ കേസ്

വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.ഐ.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ കേസെടുത്തു. രണ്ട് വര്ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

സി.പി.ഐ.എം നേതാവ് മാനഭംഗപ്പെടുത്തിയെന്ന്‍ യുവതി

സി.പി.ഐ.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.എന്‍ ജയന്തൻ ഉൾപ്പെടെ നാലുപേര്‍ മാനഭംഗപ്പെടുത്തിയെന്ന്‍ വെളിപ്പെടുത്തി തൃശൂരിൽ കൂട്ടമാനംഭംഗത്തിന് ഇരയായ യുവതി. ജയന്തന്റെ സഹോദരൻ ജിനീഷ്, ഷിബു, ബിനീഷ് എന്നിവരാണ് മറ്റു മൂന്നുപേര്‍. പോലീസ് മോശമായി പെരുമാറിയതായും നിര്‍ബന്ധിച്ച് കേസ് പിന്‍വലിപ്പിച്ചതായും യുവതി ആരോപിച്ചു.

 

ബുലന്ദ്ഷഹര്‍ കൂട്ടബലാല്‍സംഗം: യു.പി മന്ത്രി അസം ഖാനെതിരെ കേസെടുക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

യു.പിയിലെ ബുലന്ദ്ഷഹര്‍ കൂട്ടബലാല്‍സംഗ സംഭവത്തില്‍ വിവാദ പ്രസ്താവന നടത്തിയ മന്ത്രി അസം ഖാനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇരയായ 14-കാരി സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ പിഴവ് വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

 

സര്‍ക്കാറിനെ അപമാനിക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയെന്നാണ് ബുലന്ദ്ഷഹര്‍ ബലാല്‍സംഗ വാര്‍ത്തയെ അസം ഖാന്‍ വിശേഷിപ്പിച്ചത്.

 

Pages