Gold

ഈ കള്ളക്കടത്തു സ്വർണ്ണം എങ്ങോട്ടു പോകുന്നു

 കള്ളക്കടത്തിലൂടെ ഇത്രയധികം സ്വർണ്ണം കേരളത്തിലെത്തുമ്പോൾ അത് സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിക്കുന്ന ആഘാതം ഊഹിക്കാവുന്നതിലുമപ്പുറമാണ്. ഈ ഗുരുതര വിഷയത്തെ കേന്ദ്ര- സംസ്ഥാന അന്വേഷണ ഏജൻസികൾ ഇതുവരെ കണ്ട ലക്ഷണം പോലും കിട്ടിയിട്ടില്ല.

അക്ഷയ തൃതീയയ്ക്ക് സ്വര്‍ണ്ണ വില്‍പ്പനയില്‍ വന്‍ ഇടിവ്

അക്ഷയ തൃതീയയ്ക്ക്  സ്വര്‍ണ്ണ വില്‍പ്പനയില്‍ വന്‍ ഇടിവാണ് കേരളത്തിലെ ജ്വല്ലറികള്‍ക്കും സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഉണ്ടായത്. കൊറോണയെ തുടര്‍ന്ന് ജ്വല്ലറികള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ സ്വര്‍ണ്ണം...........

സ്വര്‍ണ്ണം വിറ്റാല്‍ ഇനി നോട്ടായി 10,000 രൂപ മാത്രം

കയ്യിലെ സ്വര്‍ണ്ണം വിറ്റ് പണം എളുപ്പം ലഭിക്കുന്നത് ഏപ്രില്‍ ഒന്ന്‍ മുതല്‍ ബുദ്ധിമുട്ടാകും. സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ നോട്ടായി നല്‍കാവുന്ന തുകയുടെ പരിധി പ്രതിദിനം 20,000 രൂപയില്‍ നിന്ന്‍ 10,000 രൂപയാക്കി കുറച്ച് സര്‍ക്കാര്‍ ധനബില്‍ ഭേദഗതി ചെയ്തു.  

 

സ്വര്‍ണ്ണവ്യാപാരികള്‍ സ്വര്‍ണ്ണം ഇങ്ങനെ വാങ്ങുമ്പോള്‍ ഒന്നിലേറെ ബില്‍ നല്‍കി പണം നല്‍കാന്‍ ശ്രമിച്ചാല്‍ നികുതി വകുപ്പിന്റെ നടപടി വരും. ഇപ്പോഴത്തെ 20,000 രൂപ പരിധി ഇങ്ങനെയാണ് വ്യാപാരികള്‍ മറികടന്നിരുന്നത്. ഒരു കുടുംബത്തിലെ തന്നെ അംഗങ്ങള്‍ ഇങ്ങനെ പല ബില്ലില്‍ വാങ്ങിയാലും നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍ നിന്ന്‍ ഒഴിയാനാകില്ല.

കോലാര്‍ സ്വര്‍ണ്ണഖനി വീണ്ടും തുറക്കാന്‍ ഇന്ത്യ ആലോചിക്കുന്നു

ബ്രിട്ടിഷ് ഭരണകാലത്ത് ഉപയോഗിച്ചിരുന്ന കോലാര്‍ സ്വര്‍ണ്ണഖനി വീണ്ടും തുറക്കാന്‍ ഇന്ത്യ ആലോചിക്കുന്നു. 210 കോടി ഡോളര്‍ വിലമതിക്കുന്ന നിക്ഷേപം ഇപ്പോഴും ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നതില്‍ രണ്ടാം സ്ഥാനമുള്ള രാജ്യത്തിന്റെ വ്യാപാര കമ്മി നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം.

 

കര്‍ണ്ണാടകത്തില്‍ സ്ഥിതി ചെയ്യുന്ന കോലാര്‍ ഖനികളില്‍ പൊതുമേഖലാ സ്ഥാപനമായ മിനറല്‍ എക്പ്ലോറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പര്യവേഷണം ആരംഭിച്ചിട്ടുണ്ട്. സ്വര്‍ണ്ണ നിക്ഷേപത്തിന്റെ ഏകദേശ കണക്ക് അറിയുകയാണ് ലക്ഷ്യം.

 

സ്വര്‍ണ്ണ നികുതിയില്‍ ഇളവ്

പണം നേരിട്ട് കൊടുത്ത് സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ഏര്‍പ്പെടുത്തിയിരുന്ന നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച ഇളവ് വരുത്തി. രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന സ്വര്‍ണ്ണത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഒരു ശതമാനം നികുതി ഇനി അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വില്‍പ്പനയ്ക്ക് ആയിരിക്കും ബാധകം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ മൂന്നു കിലോ സ്വർണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവള ജീവനക്കാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റിലായി. 

 

തീരുവ കൂട്ടിയാൽ സ്വർണക്കൊതി അടങ്ങുമോ?

കെ.അരവിന്ദ്

സ്വർണവ്യാപാരത്തിൽ  യാതൊരു സുതാര്യതയുമില്ലാത്ത, സ്വർണം വാങ്ങുന്നത് സാംസ്കാരിക ശീലമായിരിക്കുന്ന ഒരു സമൂഹത്തിലെ സ്വർണ ഉപഭോഗം നിയന്ത്രിക്കുന്നതിന് ഇറക്കുമതി തീരുവ വർധിപ്പിച്ചാൽ മാത്രം മതിയാകും എന്ന്‍ കരുതുന്ന അധികാരികൾ യാഥാർത്ഥ്യത്തിൽ നിന്നും എത്രയോ അകലെയാണ്.