GST Council

ഇന്ധന വില കുതിക്കുന്നു; പെട്രോള്‍ വില 80 കടന്നു

മുംബൈയില്‍ പെട്രോള്‍ വില 80 കടന്നു. പെട്രോള്‍ ലിറ്ററിന് 80.10 രൂപയും ഡീസലിന് 67.10 രൂപയുമാമായി. 2014 ന് ശേഷം ആദ്യമായിട്ടാണ് വില 80 കടക്കുന്നത്.തിരുവന്തപുരത്ത് ഇന്ന് 76.12 രൂപയാണ് പെട്രോള്‍ വില.

ജി.എസ്.ടി: ഉയര്‍ന്ന നികുതി 50 ഉല്‍പന്നങ്ങള്‍ക്ക് മാത്രം, 177 ഉല്‍പന്നങ്ങളുടെ വില കുറയും

ചരക്ക് സേവന നികുതിയിലെ ഉയര്‍ന്ന സ്ലാബായ 28 ശതമാനം നികുതി 50ഉല്‍പന്നങ്ങള്‍ക്കുമാത്രമായി ചുരുക്കി. 227 ഉല്‍പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബില്‍ ഉണ്ടായിരുന്നത്. ഇത് 62 ആയി ചുരുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ജി എസ് ടി കൗണ്‍സിലിലെ ചര്‍ച്ചയ്‌ക്കൊടുവില്‍ വീണ്ടും പട്ടിക ചുരുങ്ങി 50 എണ്ണത്തില്‍ എത്തുകയായിരുന്നു.

ചരക്കുസേവന നികുതി നിരക്കുകള്‍ നിശ്ചയിച്ചു

5, 12, 18, 28 ശതമാനമായിരിക്കും വിവിധ ഇനങ്ങളുടെ നികുതി. ഉപഭോക്തൃ പണപ്പെരുപ്പ സൂചികയിലെ പകുതിയോളം വരുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഉണ്ടാകില്ല.

ചരക്കുസേവന നികുതി 20 ലക്ഷം വരെ ബാധകമാകില്ല; നിരക്കുകള്‍ പിന്നീട്

വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം രൂപയില്‍ താഴെയുള്ള വ്യവസായ സ്ഥാപനങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ നിന്ന്‍ ഒഴിവാക്കാന്‍ ചരക്കുസേവന നികുതി കൌണ്‍സില്‍ തീരുമാനിച്ചു.