Gujarat

ഗുജറാത്ത് സര്‍ക്കാര്‍ പബ്ജി ഗെയിം നിരോധിച്ചു

ഓണ്‍ലൈന്‍ ഗെയിം ആയ പബ്ജി നിരോധിച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍......

പശുക്കുട്ടിയെ രക്ഷിക്കാന്‍ ലോറി ഡ്രിഫ്റ്റ് ചെയ്ത് ഡ്രൈവര്‍; വീഡിയോ വൈറല്‍

Author: 

Glint Desk

ഗുജറാത്തിലെ ജുനാഗഢില്‍ ഒരു പ്രധാനപാതയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ലോറിയുടെ ദൃശ്യങ്ങള്‍ കണ്ടാല്‍ അതൊരു സിനിമാ രംഗമാണെന്ന് തോന്നിപ്പോകും. കാരണം..........

ഗുജറാത്തില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

ഗുജറാത്തിലെ രാജ്കോട്ടില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. മുകേഷ് വാണിയ എന്ന യുവാവാണ് ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. മുകേഷിന്റെ ഭാര്യക്കും മര്‍ദ്ദമേറ്റിട്ടുണ്ട്, അവര്‍ ഗുരുതരാവസ്ഥയിലാണ്.

കുതിരയെ വാങ്ങിയതിന് ദലിത് യുവാവിനെ കൊലപ്പെടുത്തി

ഗുജറാത്തിലെ ഭവ്‌നഗറില്‍ കുതിരയെ വാങ്ങിയതിന്റേയും കുതിരപ്പുറത്ത് കയറിയതിന്റെയും പേരില്‍ ദലിത് യുവാവിനെ വെട്ടിക്കൊന്നു.തിംബി ഗ്രാമത്തിലെ പ്രദീപ് റാത്തോഡ് (21) എന്ന യുവാവിനെയാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട ചിലര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ഗുജറാത്ത് ബി.ജെ.പിയില്‍ തര്‍ക്കം: നിതിന്‍ പട്ടേലിനെ സ്വാഗതം ചെയ്ത്‌ ഹര്‍ദിക് പട്ടേല്‍

മന്ത്രിമാരുടെ വകുപ്പുകളെ ചൊല്ലി ഗുജറാത്ത് ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു. മുഖ്യമന്ത്രി വിജയ് രൂപാണി പ്രധാന വകുപ്പുകള്‍  തനിക്ക് നിഷേധിച്ചുവെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. സര്‍ക്കാര്‍ അധികാരത്തിലെത്തി അഞ്ചു ദിവസം കഴിഞ്ഞിട്ടും നിതിന്‍ പട്ടേല്‍ ഇതുവരെ ചുമതലയേറ്റിട്ടില്ല.

ഗുജറാത്തില്‍ വിജയ് രൂപാണി മുഖ്യമന്ത്രി; നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രി

വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായെത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവരുടെ സാന്നിധ്യത്തില്‍ ഗാന്ധിനഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗമാണ് രൂപാണിയെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തത്. നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായി തുടരും.

ഗുജറാത്ത് പഠിപ്പിക്കുന്നു; മോഡിയെയും രാഹുലിനെയും

Glint staff

ഗ്രാമീണ മേഖലയില്‍ നിന്നാണ് കോണ്‍ഗ്രസിന് കൂടുതല്‍ പിന്തുണ കിട്ടിയിരിക്കുന്നത്. നഗരവാസികളും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരും മോഡിയെ ഇപ്പോഴും വിശ്വസിക്കുന്നു. ഗ്രാമീണരെയും നഗരവാസികളെയും ഒരു പോലെ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ പാര്‍ട്ടികളും ഓര്‍ക്കണമെന്നാണ് ഗുജറാത്ത് പറഞ്ഞു വക്കുന്നത്. നിലവില്‍ ആ ഏകോപന പ്രക്രിയയില്‍ കൂടുതല്‍ സാധ്യത കോണ്‍ഗ്രസിനുണ്ട്.

ഗുജറാത്തില്‍ ബി.ജെ.പിക്ക് വിജയം കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റുകളില്‍ 99 ഇടത്തും വിജയിച്ച് ബി.ജെ.പി അധികാരം നിലനിര്‍ത്തി. തുടര്‍ച്ചയായി ആറാം തവണയാണ് ബി.ജെ.പി ഗുജറാത്തില്‍ ഭരണത്തിലെത്തുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 115 സീറ്റിലെ വിജയത്തില്‍ നിന്ന് ഇക്കുറി 99 സീറ്റിലേക്കായി ബി.ജെ.പി ചുരുങ്ങി. കോണ്‍ഗ്രസ് ഭാഗത്ത് നിന്നും ശക്തമായ മത്സരമാണ്  ഉണ്ടായത്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം: ആദ്യം ഇടിഞ്ഞ ഓഹരി വിപണി ഉയര്‍ച്ചയിലേക്ക്

Glint staff

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകളില്‍ കോണ്‍ഗ്രസ് മുന്നേറിയതിനെ തുടര്‍ന്ന് ഇടിഞ്ഞ ഓഹരി വിപണി ബി.ജെ.പി ലീഡ് തിരിച്ചുപിടിച്ചതോടെ നേട്ടത്തിലേക്ക് നീങ്ങുകയായണ്. ദേശീയ ഓഹരി സൂചികയായ സെന്‍സെക്‌സ് 850 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. മുംബൈ  ഓഹരി സൂചികയായ നിഫ്റ്റിയില്‍ 200 പോയിന്റിന്റെ കുറവും രേഖപ്പെടുത്തിയിരുന്നു.

ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി അധികാരത്തിലേക്ക്‌

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഭരണമുറപ്പിച്ച് ബിജെപി. ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്. നിലവില്‍ 105 സീറ്റുകളില്‍ ബിജെപിയും 74 സീറ്റുകളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്.

Pages