Gujarat

ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി അധികാരത്തിലേക്ക്‌

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഭരണമുറപ്പിച്ച് ബിജെപി. ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്. നിലവില്‍ 105 സീറ്റുകളില്‍ ബിജെപിയും 74 സീറ്റുകളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്.

ഗുജറാത്ത്: അവസാനഘട്ട വോട്ടെടുപ്പില്‍ 63% പോളിങ്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലം

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പില്‍ പോളിങ് 63 ശതമാനത്തിന് മുകളില്‍. രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലേക്കാണ്  വോട്ടെടുപ്പ് നടന്നത്. ഇതോടെ 182 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം. ഹിമാചല്‍ പ്രദേശിലെ ജനവിധിയും അന്നറിയാം.

പ്രതിരോധത്തിലാകുന്ന നരേന്ദ്ര മോഡി

അമല്‍ കെ.വി

കുറേ സ്വപ്‌നങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ടായിരുന്നു മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത് പോയിട്ട്, അതിനെ സ്വപ്നങ്ങളായി  നിലനിര്‍ത്താന്‍ വരെ മോഡിക്ക് കഴിയുന്നില്ല. വലിയ മാറ്റങ്ങള്‍ മോഡിയിലൂടെ ജനം ആഗ്രഹിച്ചിരുന്നു. കരുത്തനായ നേതാവില്‍ നിന്ന് കേവലം പ്രാസംഗികന്‍ എന്ന തലത്തില്‍ മോഡിയെ കാണാന്‍ ജനങ്ങള്‍ തുടങ്ങിയിരിക്കുന്നു.

ഗുജറാത്ത്: ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് ശതമാനം 70 കടന്നേക്കും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് നാലര വരെയുള്ള കണക്കുകളനുസരിച്ച് 64 ശതമാനം പോളിങ്ങാണ് നടന്നിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്.അവസാന കണക്കെടുപ്പില്‍ പോളിങ് ശതമാനം 70 കടന്നേക്കുമെന്നാണ്  തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന സൂചന.

ജിഗ്‌നേഷ് മേവാനിയ്ക്കു നേരെ ആക്രമണം; കാര്‍ ചില്ല് തകര്‍ന്നു

ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയ്ക്കു നേരെ ആക്രമണം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മേവാനിയുടെ പ്രചരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്.  പാലന്‍പുരിയില്‍ വച്ച് ഒരു സംഘം ജിഗ്‌നേഷ് മേവാനിയുടെ കാറിനു  ആക്രമം നടത്തുകയായിരുന്നു. ആക്രമത്തിനു പിന്നില്‍ ബിജെപിയാണെന്ന് മേവാനി ആരോപിച്ചു.

ഗുജറാത്ത് മാതൃകയെ വിസ്മൃതിയിലാക്കി വിഭാഗീയതയുടെ വിടവുകള്‍ കാണിക്കുന്ന തിരഞ്ഞെടുപ്പ് രംഗം

Glint staff

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അവര്‍ പ്രതീക്ഷിക്കാത്ത വിധം സീറ്റുകള്‍ നല്‍കി ഇന്ത്യന്‍ ജനത അധികാരത്തിലേറ്റിയതില്‍ മുഖ്യപങ്ക് വഹിച്ചത് ഗുജറാത്ത് മാതൃകാ വികസനമായിരുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വപാടവത്തിലൂടെയും സംവേദന മികവിലൂടെയും ആ മാതൃകയുടെ സ്ഫുരണങ്ങള്‍ ജനങ്ങളില്‍ വിശേഷിച്ചും യുവാക്കളില്‍ പ്രതീക്ഷയും സ്വപ്‌നവും നിറയ്ക്കുകയുണ്ടായി.

ഗുജറാത്ത് തിരഞ്ഞെടുപ്പ്: ആദ്യഘട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി

ഗുജറാത്തില്‍ ആദ്യഘട്ട  നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 77 അംഗ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുള്ളത്. 77 പേരില്‍ 20 പേര്‍ പാട്ടീദാര്‍ സമുദായത്തില്‍ നിന്നും 11 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും 7 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുമുള്ളവരാണ്.

ഗുജറാത്ത് തിരഞ്ഞെടുപ്പ്: 'പപ്പു' പ്രയോഗം ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി തയ്യാറാക്കിയ പരസ്യത്തിലെ പപ്പു പ്രയോഗം ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Pages