High Court of Kerala

ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യമനുവദിച്ചു.അറസ്റ്റിലായി 85 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്

ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി

മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു

സംസ്ഥാനത്ത് 12 ഡി.ജി.പിമാരെ നിയമിച്ചിരിക്കുന്നത് ചട്ടപ്രകാരമാണോ എന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 12 ഡി.ജി.പിമാരെ നിയമിച്ചിരിക്കുന്നത് ചട്ടപ്രകാരമാണോ എന്ന് ഹൈക്കോടതി. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച കഴിഞ്ഞ സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചത്.

നടി ആക്രമണക്കേസ് : സുനിക്ക് ജാമ്യമില്ല

കൊച്ചിയില്‍  നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച സംഭവത്തില്‍ സുനിക്ക് നേരിട്ടു ബന്ധമുണ്ടെന്നതിന് ശക്തവും ശാസ്ത്രീയവുമായ തെളിവുണ്ടെന്ന് കോടതി പറഞ്ഞു

ദിലീപിന്റെ ജാമ്യാപേക്ഷ 26 ലേക്ക് മാറ്റി

നടിയെ ആക്രമിച്ചകേസില്‍ റിമാണ്ടില്‍ കഴിയുന്ന ദിലീപിന്റെ  ജാമ്യാപേക്ഷ പരിഗണിക്കുന്നത്  ഹൈക്കോടതി 26 ലേക്ക് മാറ്റി. എത്രയും പെട്ടെന്ന് ജാമ്യാപേക്ഷ പരിഗണിക്കണമെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി.

മൂന്‍കൂര്‍ ജാമ്യത്തിനായി കാവ്യ ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍  ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്‍  ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.കേസില്‍ പോലീസ് തന്നെ  പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്ന് പറഞ്ഞാണ് കാവ്യ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്

നടിയെ ആക്രമിച്ച കേസ്: അന്വേഷണം തിരക്കഥയാണോ എന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്ന് പൂര്‍ത്തിയാകുമെന്ന് ഹൈക്കോടതി. കേസ് അന്വേഷണം സിനിമാ തിരക്കഥ പോലെയാണോയെന്നും ഹൈക്കോടതി ചോദിച്ചു.നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകമ്പോഴായായിരുന്നു ഹൈക്കോടതിയുടെ ഈ പരാമര്‍ശം.

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗക്കുന്നത് ഈ മാസം 13 ലേക്ക് മാറ്റി

nadiesha, dileep

 

 

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13 ലേക്ക് ഹൈക്കോടതി മാറ്റി. എന്നാല്‍ അതുവരെ അറസ്റ്റ്  തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി തള്ളി

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍  ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. മുന്‍പ് ജാമ്യം നിഷേധിച്ച അതേസാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് പറഞ്ഞാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളയിരിക്കുന്നത്.

Pages