Himachal Pradesh

ഹിമാചല്‍ പ്രദേശ്: ബി.ജെ.പിക്ക് ജയം; സി.പി.എമ്മിന് ഒരു സീറ്റ്

ബി.ജെ.പി അധികാരം തിരിച്ചുപിടിച്ച ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ 24 വര്‍ഷത്തിനു ശേഷം സിപിഎമ്മിന് ഒരു എം.എല്‍.എയെ ലഭിച്ചു.  സിപിഎമ്മിന്റെ ഹിമാചല്‍ പ്രദേശിലെ പ്രമുഖ നേതാക്കളിലൊരാളായ രാകേഷ് സിന്‍ഹയാണ് തിയോഗ് മണ്ഡലത്തില്‍ വിജയിച്ചത്. പൊതുവെ ഇടതുപക്ഷത്തിന്സ്വാധീനം കുറവുള്ള ഹിമാചല്‍പ്രദേശില്‍ നിന്ന് ഇടതുപക്ഷത്തിനു കിട്ടിയ അപ്രതീക്ഷിത വിജയമാണിത്.

ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി അധികാരത്തിലേക്ക്‌

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഭരണമുറപ്പിച്ച് ബിജെപി. ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്. നിലവില്‍ 105 സീറ്റുകളില്‍ ബിജെപിയും 74 സീറ്റുകളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്.

ഗുജറാത്ത്: അവസാനഘട്ട വോട്ടെടുപ്പില്‍ 63% പോളിങ്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലം

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പില്‍ പോളിങ് 63 ശതമാനത്തിന് മുകളില്‍. രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലേക്കാണ്  വോട്ടെടുപ്പ് നടന്നത്. ഇതോടെ 182 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം. ഹിമാചല്‍ പ്രദേശിലെ ജനവിധിയും അന്നറിയാം.

ഗുജറാത്ത് വോട്ടെടുപ്പ് ഡിസംബര്‍ 9,14 തീയതികളില്‍

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, രണ്ട് ഘട്ടമായി  ഡിസംബര്‍ ഒമ്പതിനും  14 നുമാണ് വോട്ടെടുപ്പ് നടക്കുക എന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിവില്‍  വിവിപാറ്റ് (VVPAT)സംവിധാനമുണ്ടാകും

ഒഴുക്കില്‍പ്പെട്ട നാല് വിദ്യര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കിട്ടി

ബ്യാസ് നദിയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികളെ കാണാതായ സംഭവത്തില്‍ കൃത്യവിലോപത്തിനും വെള്ളം തുറന്നുവിടും മുമ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാഞ്ഞതിനും ലാര്‍ജി ജലവൈദ്യുതി പദ്ധതി ജീവനക്കാരുടെ പേരില്‍ ഹിമാചല്‍ ഹൈക്കോതി സ്വമേധയാ കേസെടുത്തു.

സ്വകാര്യ സര്‍വകലാശാലകളുടെ നിയന്ത്രണം: യു.ജി.സിക്ക് കോടതി നോട്ടീസ്

സ്വകാര്യ സര്‍വകലാശാലകളുടെ സ്ഥാപനവും പ്രവര്‍ത്തനവും സംബന്ധിച്ച് സ്വീകരിച്ച നിയന്ത്രണ നടപടികള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് ഹിമാചല്‍ ഹൈക്കോടതി യു.ജി.സിയ്ക്ക് നോട്ടീസയച്ചു.