Hindutwa

ആസിഫയിലൂടെ തകര്‍ന്ന ശ്രീകോവില്‍

Glint staff

കാശ്മീര്‍ താഴ്‌വരയില്‍ കാടിന് നടുവില്‍ പേടിയറിയാതെ നിഷ്‌കളങ്കതയുടെ അശ്വമേധം നടത്തിയ, കഷ്ടിച്ച് കണ്ണും കാതും ഉറയ്ക്കുകമാത്രം ചെയ്ത ആസിഫ ഭാരതത്തിന്റെ പൂജാമുറിയില്‍ അബോധാവസ്ഥയില്‍ കൂട്ടബലാത്സംഗത്തിനിരയായി വിഗ്രഹമൊളിഞ്ഞിരിക്കുന്ന കരിങ്കല്ലുകൊണ്ട് കൊലചെയ്യപ്പെട്ടപ്പോള്‍ മനുഷ്യരാശിയുടെ ആത്മാവ് തന്നെയാണ് കിടുങ്ങിയത്.

അജ്മീര്‍ ദര്‍ഗ സ്ഫോടനം: രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവ്

2007-ലെ അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ രണ്ട് പേരെ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. തീവ്ര ഹിന്ദുത്വവാദികളായ ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍ എന്നിവരെയാണ് ജയ്പൂരിലെ പ്രത്യേക എന്‍.ഐ.എ കോടതി ശിക്ഷിച്ചത്. സംഭവത്തില്‍ മൂന്ന്‍ പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

ഗുപ്തയും കൊല്ലപ്പെട്ട സുനില്‍ ജോഷിയും ചേര്‍ന്ന്‍ സംഭവം ആസൂത്രണം ചെയ്യുകയും പട്ടേല്‍ ബോംബുകള്‍ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് ഗുപ്ത. സുനില്‍ ജോഷിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു.

 

ഹിന്ദുത്വ നിര്‍വ്വചനം പുന:പരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ഹിന്ദുത്വം അഥവാ ഹിന്ദുമതം ഒരു ‘ജീവിതരീതി’യാണെന്നും ‘സങ്കുചിത ഹിന്ദുമത മൗലികവാദ ഭ്രാന്തു’മായി അതിന് ബന്ധമില്ലെന്നുമുള്ള 1995-ലെ സുപ്രീം കോടതി വിധി നിലനില്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഏഴംഗ ബഞ്ച്. ചൊവ്വാഴ്ച വിധിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ 1995 വിധിയുടെ ‘നാശകാരിയായ അനന്തരഫലങ്ങള്‍’ പരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി.

 

എല്ലാ ഇന്ത്യക്കാരും ഹിന്ദു സംസ്കാരത്തിന്റെ പിന്തുടര്‍ച്ചക്കാര്‍: ആര്‍.എസ്.എസ് മേധാവി

ഹിന്ദുസ്ഥാനില്‍ കഴിയുന്നവര്‍ ഹിന്ദുക്കള്‍ എന്ന്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഭാരതം എന്നാണ് ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഹിന്ദുസ്ഥാന്‍ അല്ലെന്നും വിവിധ പാര്‍ട്ടികള്‍.