hot

അദ്ധ്യായം 14: റോസ്മി

മീനാക്ഷി

ഹരികുമാര്‍ കുളിച്ചുകൊണ്ടു നിന്നപ്പോള്‍ കാളിംഗ് ബല്ലിന്റെ ശബ്ദം കേട്ടു. ദേഹത്ത് സോപ്പുമായി നിന്ന അവസ്ഥയില്‍ പുറത്തിറങ്ങി വരാനും വയ്യാത്ത അവസ്ഥയായി. അയാള്‍ ധൃതിയില്‍ ദേഹമാസകലം ഒന്നോടിച്ച് സോപ്പ് തേച്ച് വെള്ളമൊഴിച്ച് തോര്‍ത്തി പുറത്തിറങ്ങി.

അദ്ധ്യായം 13: പെണ്‍കാപ്പിയും ആണ്‍ചായയും

മീനാക്ഷി

ടാഗോര്‍ തിയേറ്ററില്‍ നിന്ന് നേരെ വഴുതയ്ക്കാട്ടെ എത്‌നിക് കഫേയിലെത്തി  ഒരു മൂലയിലെ സീറ്റ് നോക്കി ഹരികുമാറും ഷെല്‍ജയും ഇരുന്നു.എന്തെങ്കിലും കഴിക്കാമെന്ന അവസ്ഥയിലാണ് ഹരികുമാര്‍. പക്ഷേ ഷെല്‍ജ കോഫി മാത്രം ഓര്‍ഡര്‍ ചെയ്തു. ഷെല്‍ജ കഴിക്കുന്നില്ലെങ്കില്‍ താനും ഒന്നും കഴിക്കുന്നില്ലെന്ന് ഹരികുമാര്‍ തീരുമാനിച്ചു.

എന്‍.എസ് മാധവന്‍ ജീവിക്കുന്നത് മൂന്നു പതിറ്റാണ്ട് പിന്നില്‍

Glint staff

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനു ശേഷം എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടെഴുതിയ കുറിപ്പിന്റെ അവസാനം പറഞ്ഞിരിക്കുന്നു, ' ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപ്പത്രപ്രവര്‍ത്തനം പരിശീലിക്കുകയാണോ' എന്ന്. എന്‍ എസ് മാധവന്‍ മൂന്നു പതിറ്റാണ്ട് പിന്നില്‍ ജീവിക്കുകയാണെന്നു വെളിപ്പെടുത്തുന്നതാണ് ആ പ്രസ്താവന.

അദ്ധ്യായം ആറ്: വീരപ്പന്‍ വിന്‍ഡാലു

മീനാക്ഷി

ഫ്‌ളാറ്റില്‍ ഒപ്പം താമസിക്കുന്നവരോടൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ ഷെല്‍ജയ്ക്ക് ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ വേദന തോന്നി. ഷെല്‍ജയോടും ഒപ്പമുള്ളവരോടും പടിയിറങ്ങി താഴെനില്‍ക്കാന്‍ പറഞ്ഞിട്ട് ഷിമ വന്തപ്ലാവില്‍ തന്റെ കാറുകൊണ്ടുവരാന്‍ പോയി.