രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണും ഐഡിയ സെല്ലുലാറും തമ്മില്‍ ലയന നടപടികള്‍ ആരംഭിച്ചു. ലയനം പൂര്‍ത്തിയായാല്‍ ഭാരതി എയര്‍ടെല്ലിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവാകും പുതിയ കമ്പനി.
പുതിയ കമ്പനിയില്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി വോഡഫോണ്‍ പി.എല്‍.സിയ്ക്ക് 45.1 ശതമാനം ഓഹരികള്‍ ഉണ്ടായിരിക്കും. 4.9 ശതമാനം ഓഹരികള്‍ ഐഡിയ സെല്ലുലാറിന്റെ ഉടമകളായ ആദിത്യ ബിര്‍ള ഗ്രൂപ്പിന് 3874 കോടി രൂപയ്ക്ക് കൈമാറും. ചെയര്‍മാനെ നിയമിക്കുന്നതിനുള്ള അധികാരം ആദിത്യ ബിര്‍ള ഗ്രൂപ്പിനായിരിക്കും. കുമാരമംഗലം ബിര്‍ളയായിരിക്കും പുതിയ കമ്പനിയുടെ ആദ്യ ചെയര്മാന്.