Income Tax

ബജറ്റ്: ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി

ആദായ നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചും നികുതി നിരക്ക് കുറച്ചും കൊണ്ടാണ് സുപ്രധാന ബജറ്റ് പ്രഖ്യാപനം. നിലവിലുള്ളത് പോലെ തന്നെ രണ്ടര ലക്ഷം വരെ വരുമാനമുള്ളവര്‍ തുടര്‍ന്നും........

ആദായ നികുതി പിരിവ്; പുതിയ സംവിധാനത്തിന് തുടക്കമായി

ആദായ നികുതി പിരിക്കല്‍ സുതാര്യമാക്കുന്നതിനായി സുതാര്യ നികുതിപിരിവ്-സത്യസന്ധരെ ആദരിക്കല്‍ എന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങള്‍...........

വ്യാജ പാന്‍ കാര്‍ഡുകള്‍ തടയാന്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

രാജ്യത്ത് വ്യാജ പാന്‍ കാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ ആധാര്‍ അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ആധാര്‍ സുരക്ഷിതമാണെന്നും അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ രോഹ്തഗി കോടതിയില്‍ അവകാശപ്പെട്ടു.

 

പാന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനും ആദായനികുതി സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. നിയമം മൂലം ആധാര്‍ നിര്‍ബന്ധിതമാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും രോഹ്തഗി വാദിച്ചു.

 

രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായനികുതി കണക്ക് സമര്‍പ്പിച്ചില്ലെങ്കില്‍ ഇളവ് നഷ്ടപ്പെടുമെന്ന് സര്‍ക്കാര്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാ വര്‍ഷവും ഡിസംബറിനകം ആദായനികുതി കണക്ക് സമര്‍പ്പിച്ചില്ലെങ്കില്‍ നികുതി ഇളവ് നഷ്ടപ്പെടുന്ന ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമാനുസൃതം ആദായനികുതി ഇളവ് ലഭ്യമാണെങ്കിലും പകുതിയിലധികം രാഷ്ട്രീയ പാര്‍ട്ടികളും വരുമാനത്തിന്റെ കണക്കുകള്‍ സമര്‍പ്പിക്കാറില്ലെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ പറഞ്ഞു.

 

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള നികുതിയിളവ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. നികുതിയിളവിന് വ്യവസ്ഥ ചെയ്യുന്ന ആദായനികുതി നിയമത്തിലെ 13(a) വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തരത്തില്‍ നികുതിയിളവ് അനുവദിക്കുന്നത് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് കോടതി പറഞ്ഞു. 

 

കള്ളപ്പണം: വെളിപ്പെടുത്തിയത് 65,520 കോടി രൂപ

നാല് മാസം നീണ്ട വരുമാനം വെളിപ്പെടുത്തൽ പദ്ധതിയിൽ കള്ളപ്പണം വെളിപ്പെടുത്തിയത് 64,275 പേർ. ആകെ 65,520 കോടി രൂപയാണ് ഇതിലൂടെ സർക്കാരിന് ലഭിച്ചത്

മുത്തൂറ്റ് സ്ഥാപനങ്ങളിലെ റെയ്ഡ്: ആദായനികുതി വെട്ടിപ്പും ക്രമക്കേടുകളും കണ്ടെത്തിയതായി സൂചന

വിവിധ മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വന്‍ തുകയുടെ ആദയനികുതി വെട്ടിപ്പും സ്വര്‍ണ്ണലേലത്തില്‍ ക്രമക്കേടുകളും കണ്ടെത്തിയതായി സൂചന.

ധോണിയുടെ 75 കോടി രൂപയുടെ ചെക്ക് ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍

ധോണി ബ്രാന്‍ഡ് അംബാസഡറായ അമ്രപാലി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അനില്‍ ശര്‍മ ധോണിയ്ക്ക് നല്‍കിയ 75 കോടി രൂപയുടെ നാല് ചെക്കുകള്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍. ധോണിയും അമ്രപാലി ഗ്രൂപ്പും നല്‍കുന്നത് വ്യത്യസ്ത വിശദീകരണങ്ങള്‍.

ആദായനികുതി കേസില്‍ ജയലളിത വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ജയലളിതയുടേയും സഹായി ആയിരുന്ന ശശികലയുടേയും ഉടമസ്ഥതയിലുള്ള ശശി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ മൂന്ന്‍ വര്‍ഷത്തെ ആദായനികുതി കണക്കുകള്‍ നല്‍കിയില്ല എന്നതാണ് കേസ്.

‘ആത്മീയ സ്ഥാപനങ്ങള്‍ക്ക് ക്രമവിരുദ്ധമായി നികുതി ഇളവ് നല്‍കി’

മാതാ അമൃതാനന്ദമയി മഠം, ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രം, ഗുരുവായൂര്‍ ദേവസ്വം അടക്കമുള്ള സ്ഥാപനങ്ങളുടെ ആദായ നികുതി ഇടപാടുകളില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി സി.എ.ജി കണ്ടെത്തി.

Pages